കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു

Published on 30 July, 2022
 കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു

 

കുവൈറ്റ് : എലത്തൂര്‍ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ എലത്തൂര്‍ നിവാസികളായ കുട്ടികളെയും എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ വിജയികളായ കുവൈറ്റ് എലത്തൂര്‍ അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെയും മെമെന്റോ നല്‍കി അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു .


ജൂലൈ 24 ഞായറാഴ്ച്ച എലത്തൂര്‍ സി എം സി ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന സമ്മേളനം പ്രാര്‍ത്ഥനയോടു കൂടി ആരംഭി ച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതവും പ്രസിഡണ്ട് യാക്കൂബ് എലത്തൂര്‍ അധ്യക്ഷ പ്രസംഗവും നടത്തി.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ മനോഹരന്‍ മാങ്ങാറിയില്‍, ഒ പി ഷിജിന, വി കെ മോഹന്‍ ദാസ്, എലത്തൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍, സി എം സി ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക ബിന്ദു എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. മുഖ്യരക്ഷാധികാരി അസീസ് പാലാട്ട് ചടങ്ങില്‍ പങ്കെടുത്തു.

അനുമോദന സമ്മേളനത്തില്‍ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴി മയക്കു മരുന്നിനെതിരെയുള്ള ബോധവല്‍കരണവും പ്രശസ്ത കരിയര്‍ ട്രെയിനര്‍ അലിഷാന്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും നല്‍കി.


പത്തുവര്‍ഷം തുടര്‍ച്ചയായി എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സി എം സി ഗേള്‍സ് ഹൈസ്‌കൂളിനു ചടങ്ങില്‍ മെമെന്റൊ നല്‍കി ആദരിച്ചു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴിക്ക് ഉള്ള കുവൈറ്റ് എലത്തൂര്‍ അസോസിഷന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് യാക്കൂബ് എലത്തൂരും കരിയര്‍ ട്രെയിനര്‍ അലിഷാന്‍ ഉള്ള സ്‌നേഹോപഹാരം മുഖ്യ രക്ഷാധികാരി അസീസ് പാലാട്ടും കൈ മാറി.

കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ നാട്ടിലെ കോര്‍ഡിനേറ്റര്‍മാരായ ഷഫീഖ് കെ പി , ആസിഫ് എസ് എം , ഫിറോസ് എന്‍ എന്നിവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.

ചടങ്ങില്‍ കുവൈറ്റ് എലത്തൂര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമാരായ ഫൈസല്‍ എന്‍, മുനീര്‍ മക്കാരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ് എന്‍ ആര്‍, ഉനൈസ് എന്‍, ആരിഫ് എന്‍ ആര്‍, മുഹമ്മദ് ഷെരീഫ് കെ, ഹാഫിസ് എം, കൂടാതെ നാട്ടിലെ മുന്‍ കോര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് കോയ എന്‍, മജീദ് വി, മുസ്തഫ കെ കെ, അബ്ദുല്‍ റഹ്മാന്‍ എം, നിസാര്‍ എന്‍, ദസ്ത ഇ സി എന്നിവരും സന്നിഹിതരായിരുന്നു.

നിദ മുനീര്‍ ആയിരുന്നു അനുമോദന സമ്മേളനത്തിന്റെ അവതാരക. ഷെഫീഖ് കെ പി യുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം സമാപിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക