ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ? 

Published on 31 July, 2022
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ? 

2022 ജൂലൈ 31 ഞായർ മുതൽ ഓഗസ്റ്റ് 6 ശനി വരെ (1197 കർക്കിടകം 15 മുതൽ 21 വരെ) 

01 ഋഷിപഞ്ചമി വ്രതം 02 ഷഷ്ഠിവ്രതം  03 മുക്താഭരണ സപ്തതി ഗുരുവായൂരിൽ തൃപ്പുത്തിരി 04 സിദ്ധലക്ഷ്മീ വ്രതം 06 ഓണം പൂരം പ്രാമാണിച്ചു ശബരിമല നട തുറക്കുന്നു .

അശ്വതി : പണമിടാപാടുകളിൽ ഈ നാളുകാർ ഈയാഴ്ച പ്രത്യേകം ശ്രദ്ധിക്കണം . ലാഭകരമായ പുതിയ സംരംഭങ്ങളെ പറ്റി രൂപ രേഖയുണ്ടാക്കാനും പ്രവർത്തനം തുടങ്ങി വെക്കാനും ഇത് പറ്റിയ സമയം . കുടുംബ പ്രശ്നങ്ങൾ ഉള്ളവർക്ക് അത് അപ്പോൾ പറഞ്ഞു തീർക്കാനാകും . വിദ്യാർത്ഥികൾ പരീക്ഷ ലക്ഷ്യമാക്കി പഠിക്കുന്നതിന് തുടക്കം കുറിക്കാം . അഭിമുഖങ്ങളോ പരീക്ഷകളോ ഉണ്ടെങ്കിൽ ഗുണഫലമുണ്ടാകാൻ സാധ്യത കൂടുതലുണ്ട് . ഉന്നതപരീക്ഷകളിൽ മികച്ച ജയം . ഉദ്യോഗസ്ഥർക്ക് കർമ്മരംഗം ശോഭനം . 
ഭാഗ്യദിനം : ബുധൻ , ഭാഗ്യനിറം: പച്ച , ഭാഗ്യ നമ്പർ : 03 

ഭരണി : വ്യാപാരികളായ ഈ നാളുകാർക്ക് ഗുണകരമായ വാരം . ബിസിനസിന് ഒരു അടുക്കും ചിട്ടയും ക്രമവും വരുത്താൻ ആകും . ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ ലഭിക്കും. ചിലർക്ക് വലിയ അംഗീകാരങ്ങൾ കിട്ടും . മനസിന് അസ്വസ്ഥതകൾ വാരാന്ത്യത്തിൽ വരാൻ ഇടയുള്ളത് കൊണ്ട് 
കഴിയുന്നത്ര പോസിറ്റീവ് എനർജി സ്വയം കുത്തിവെക്കുക . ഈ നാളുകാരായ ചെറുപ്പക്കാർക്കും കുട്ടികൾക്കും മുതിർന്നവരുടെ ഒരു കരുതൽ ആവശ്യമാണ്  ഭാഗ്യദിനം : ബുധൻ , ഭാഗ്യനിറം: ചുവപ്പ്  , ഭാഗ്യ നമ്പർ : 09  

കാർത്തിക : സാമ്പത്തിക രംഗത്ത് ചെറിയൊരു പ്രതിസന്ധി വരാനിടയുള്ളത് കൊണ്ട് ഈ നാളുകാർ കരുതിയിരിക്കണം . വാരിക്കോരി ചിലവ് ചെയ്തു ശീലിച്ചവർ നിർബന്ധമായും മിതവ്യയത്തിന് തയ്യാറാകണം 
അതെ സമയം തൊഴിലിടങ്ങളിൽ വലിയ സഹകരണം പ്രതീക്ഷിക്കാം . സഹപ്രവർത്തകരുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷക്ക് അപ്പുറം ലാഭിക്കാം . പഠന തടസങ്ങൾ ഉള്ള ഈ നാളുകാരായ വിദ്യാർത്ഥികളെ 
നേർവഴിക്കു പറ്റിയ സമയമാണെന്നും രക്ഷിതാക്കൾ ഓർക്കുക ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം: നീല   , ഭാഗ്യ നമ്പർ : 07 

രോഹിണി :  കുടുംബകാര്യങ്ങളിൽ അശ്രദ്ധ വരാൻ ഇടയുള്ള വാരം . പഴയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകും . യാത്രകൾക്ക് യോഗമുണ്ട് . വിദേശയാത്രക്ക് ഒരുങ്ങിയവർക്ക് 
ഇത് ശുഭയാത്രക്ക് ഏറ്റവും അനുയോജ്യം . ആഗ്രഹസഫലീകരണത്തിന് വേണ്ടി പല  വഴികളും തേടാനും 
ശ്രമിക്കും . വിദ്യാർത്ഥികൾക്ക് വിദ്യാപുരോഗതി , കൃഷിയിലോ വ്യാപാരത്തിലോ ചെറിയ ലാഭമുണ്ടാകും 
പൊതുവെ ഒരു ഉണർവിന്റെ വാരം ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം: കടുംപച്ച  , ഭാഗ്യ നമ്പർ : 05 

മകയിരം : മെച്ചപ്പെട്ട ധനസ്ഥിതിയിൽ എത്തിച്ചേരാൻ കഴിയും . ഭൂമി ഇടപാടുകൾ നടത്തുന്ന ഈ നാളുകാർക്ക് കോള് തന്നെ . ഏറെക്കാലമായി ഒരു ഗുണവുമില്ലാത്ത ആ രംഗത്ത് ചെറിയ തോതിൽ ഒരു ഉണർവ് ഉണ്ടാകും . അനുകൂലമായ സ്ഥലം മാറ്റത്തിന് കളമൊരുക്കാനാകും. പിണങ്ങി നിന്ന വേണ്ടപ്പെട്ടവരിൽ  ഒരാളായി എങ്കിലും നല്ല ബന്ധമുണ്ടാക്കാനാകും . കൊച്ചു കൊച്ചു അസുഖങ്ങൾ വീട്ടിലുണ്ടാകുന്നതിന്റെ അസ്വസ്ഥതയും പ്രതീക്ഷിക്കാം . ഭാഗ്യദിനം : വ്യാഴം , ഭാഗ്യനിറം: ചുവപ്പ്   , ഭാഗ്യ നമ്പർ : 01 

തിരുവോണം : സാഹിത്യരംഗത്തും കലാരംഗത്തും പ്രവർത്തിക്കുന്ന ഈ നാളുകാർക്ക് പ്രശസ്തി ലഭിക്കാനും സാധ്യത . അപ്രതീക്ഷിതമായി സമ്പാദ്യം കിട്ടും . മനസ്സിന് സന്തോഷം തോന്നുന്ന അനുഭവങ്ങൾ ഉണ്ടാകും 
കർമരംഗത്ത് നേട്ടങ്ങൾ പൂർവിക സ്വത്തിന്റെ അവകാശം കിട്ടാനുള്ളവർക്ക്  അതിനുള്ള ശ്രമം തുടങ്ങാം 
ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധ വരും , രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട ഈ നാളുകാർക്കും ഈയാഴ്ച ഗുണകരം . ദേഹാരിഷ്ടതകൾ ഉണ്ടാകാൻ സാധ്യതയുള്ളവ വാരം ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം: ഇളം പച്ച   , ഭാഗ്യ നമ്പർ : 05 

പുണർതം : നിലവിൽ അസുഖമുള്ള ഈ നാളുകാർ കൂടുതൽ കരുതലോടെ  ഇരിക്കുന്നതാകും ഉത്തമം 
ഈകൂട്ടർ മരുന്നിന്റെ ചിലവിനെ പറ്റി ഓർത്ത് ബേജാറാകുമെങ്കിലും എല്ലാറ്റിനും ഒരു പരിഹാരമുണ്ടാകും 
രാവും പകലും ചെയ്താലും തീരാത്ത അത്ര ജോലിയുണ്ടന്ന തോന്നൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തോന്നാം . ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് എങ്ങനെ തീർക്കുമെന്ന് തോന്നുമെങ്കിലും അതെല്ലാം ശുഭകരമാകും . ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: ഇളം നീല , ഭാഗ്യ നമ്പർ : 03 

പൂയം : പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഈ നാളുകാർക്ക് അതിനു അവസരം കിട്ടും 
ഉദ്ദിഷ്ടകാര്യസിദ്ധി അമിത ആത്മവിശ്വാസം മൂലം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം വിശേഷ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആകും . ദാമ്പത്യ ജീവിതത്തിലും സംതൃപ്തി തോന്നും ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം: മഞ്ഞ    , ഭാഗ്യ നമ്പർ : 07 

ആയില്യം : വരുമാനവർദ്ധനക്കുള്ള ആസൂത്രണം ഫലപ്രദമായി അനുഭവപ്പെടും . വിദ്യാർത്ഥികൾക്ക് ഈ വാരം ഗുണകരം അതെ സമയം അപ്രതീക്ഷിതമായ ചിലവുകൾ വന്നു ചേരും . ഗൃഹനിർമ്മാണം പോലെയുള്ള എല്ലാ ജോലികളും ഭംഗിയായി പുരോഗമിക്കും ബന്ധുബലത്തിൽ അഭിമാനം തോന്നും 
സഹോദരന്മാരുമായി തർക്കമുള്ളവർക്ക് അത് പറഞ്ഞു തീർക്കാൻ അവസരം . ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം: പച്ച   , ഭാഗ്യ നമ്പർ : 07 

മകം : ഈ നാളുകാരായ മുട്ടുവേദനയുളള അമ്മമാർക്കും അമ്മൂമ്മമാർക്കും അല്പം ആശ്വാസം തോന്നും 
ഫലപ്രദമായി ചികിത്സയോ മരുന്നോ കണ്ടെത്തും . ധനാഗമന മാർഗം അടയുമെന്നു കരുതിയിരിക്കുമ്പോൾ 
സഹായത്തിന്റെ കരങ്ങൾ എത്തും . അപ്രതീക്ഷിതമായ പരസഹായം കിട്ടും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും . ജോലി കിട്ടാതെ അലയുന്ന ഈ നാളുകാർക്ക് ഭാഗ്യം കൈവരും ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം: ചുവപ്പ് , ഭാഗ്യ നമ്പർ : 01 

പൂരം : തികഞ്ഞ ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും  മറ്റു കർമ്മ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അംഗീകാരം  . വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ഈ നാളുകാർക്ക് അനുയോജ്യമായ ബന്ധങ്ങൾ വരാൻ സാധ്യത . യോഗ തുടങ്ങിയ ആരോഗ്യ പരിപാലന പരിശീലനങ്ങളിൽ 
താല്പര്യം തോന്നാം . പണച്ചിലവ് കൂടുന്ന വാരം ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: പച്ച   , ഭാഗ്യ നമ്പർ : 03 

ഉത്രം : പൂർത്തീകരിക്കാത്ത ഗൃഹനിർമാണം പോലെ എല്ലാ സ്വപ്ന പദ്ധതികളും ഫലപ്രദമായി പൂർത്തീകരിക്കാനുള്ള വഴി കണ്ടെത്തും. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ  ശ്രദ്ധയൂന്നുന്നത് കുടുംബാംഗങ്ങൾക്ക് സന്തോഷപ്രദമാകും . എന്നിരുന്നാലും ചില ചില്ലറ മനോ ദുഃഖങ്ങൾക്ക് സാധ്യതയുണ്ടന്ന് ഓർമ്മയുണ്ടാകണം . ഉപകാരം ചെയ്യുന്നവരോട് നന്ദി പറയാത്തതിന്റെ പ്രശ്നങ്ങൾ ബോധ്യപ്പെടുന്ന വാരം 
ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: നീല    , ഭാഗ്യ നമ്പർ : 07 

അത്തം : സന്താനങ്ങളുടെ വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്ന ഈ നാളുകാർക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന പ്രയാസങ്ങൾ വാരാന്ത്യത്തോടെ മാറും . ശുഭ പ്രതീക്ഷകളും ശുഭ ചിന്തകളും 
ഒരിക്കലും കൈവിടരുത് . പതിവ് പോലെ അന്ധവിശ്വാസത്തിന് അടിപ്പെടാനുള്ള സാധ്യതയുമുണ്ട് 
ഇതൊക്കെ ആണെങ്കിലും വ്യവഹാര വിജയത്തിനു പറ്റിയ വാരം ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: ഇളം പച്ച     , ഭാഗ്യ നമ്പർ : 01 

ചിത്തിര : ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പൊതുവെ ഗുണഫലം പ്രതീക്ഷിക്കാം മഹാത്മാക്കളിൽ നിന്നും ആദരണീയരായവരിൽ നിന്നും ലഭിക്കുന്ന അനുഗ്രഹാശിസുകൾ മനസിന്‌ സന്തോഷമുണ്ടാക്കും നല്ല വാക്കുകൾ കേൾക്കാം . പ്രസംഗ കലയിൽ താല്പര്യമുള്ളവർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും സമ്മാനങ്ങൾ നേടാനും കഴിയും ഭാഗ്യദിനം : തിങ്കൾ    , ഭാഗ്യനിറം: നീല കലർന്ന മഞ്ഞ (ഇളം പച്ച)   , ഭാഗ്യ നമ്പർ : 05 

ചോതി : ദിനചര്യയിൽ കാര്യമായ മാറ്റം വരുത്താൻ കഴിയും ഈ നാളുകാർക്ക് ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതാണ് പറ്റിയ വാരം . കാത്തിരിക്കുന്ന വായ്പ ഈ വാരം തന്നെ കിട്ടും . ആധ്യാത്മിക കാര്യങ്ങളിൽ പതിവിലേറെ താല്പര്യം തോന്നാം . പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ആലോചിച്ചു വച്ചയിടത്ത് പോകാൻ തീരുമാനിച്ചാലും അതിന് മാത്രം ചില തടസം നേരിടും 
ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: മഞ്ഞ     , ഭാഗ്യ നമ്പർ : 01 

വിശാഖം : ഇഷ്ടജനവാസമാണ് ഈ നാളുകാരുടെ ഭാഗ്യം എന്ത് പ്രശ്നം വന്നാലും അത് നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസം ലഭിക്കും . അവിവാഹിതരായി ജീവിക്കുന്നവർക്ക് വീണ്ടും വിചാരമുണ്ടാകുന്ന അനുഭവമുണ്ടാകും . മേലധികാരികളെ ചോദ്യം ചെയ്യാൻ പലവട്ടം തോന്നുമെങ്കിലും അത് വേണ്ടെന്ന് വെക്കും 
ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: നീല    , ഭാഗ്യ നമ്പർ : 03 

അനിഴം : പൂജാദികാര്യങ്ങൾക്കായി ഈ നാളുകാരായ ഭക്തന്മാർ എത്ര പണം വേണമെങ്കിലും ചെലവഴിക്കും 
അവരുടെ പ്രാർത്ഥനയുടെ ഫലം കിട്ടുകയും ചെയ്യും . വരുമാന വർദ്ധനയ്ക്ക് പൊതുവെ സാധ്യത 
വ്യാപാരികൾക്ക് ലാഭ പ്രതീക്ഷ . നടക്കാത്ത പദ്ധതികൾ ചിലതെങ്കിലും പുതിയ വഴി തുറക്കും 
വിശേഷ അവസരങ്ങൾ പലതും ഉണ്ടാകും ആഹ്‌ളാദിക്കാനും അടിച്ചു പൊളിക്കാനും അവസരം ഒരുങ്ങും 
ഭാഗ്യദിനം : വ്യാഴം   , ഭാഗ്യനിറം: പച്ച     , ഭാഗ്യ നമ്പർ : 09 

തൃക്കേട്ട : ചിരകാല അഭിലാഷങ്ങൾ പൂവണിയും . ചില കാര്യങ്ങൾ സന്തോഷ പ്രദമാകുമ്പോൾ സ്വപ്നം കാണുകയാണോ എന്ന തോന്നൽ വരെ ഈ നാളുകാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് . ഏറെ കാലത്തിന് ശേഷം ചാനൽ പരിപാടികളോ മറ്റു കലാ പരിപാടികളോ കണ്ടെത്താൻ സമയം കണ്ടെത്തും ഭാഗ്യദിനം : തിങ്കൾ    , ഭാഗ്യനിറം: ഇളം നീല     , ഭാഗ്യ നമ്പർ : 07 

മൂലം : ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി . വിശിഷ്ടവ്യക്തികളെ പരിചയപ്പെടാൻ ആകും . സങ്കല്പങ്ങൾ ചിലത് യാഥാർഥ്യമാകും  . വസ്തുതർക്കത്തിന് പരിഹാരം ഉണ്ടാകും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും . കുടുംബ ജീവിതത്തിൽ വിട്ടു വീഴ്ചകൾക്ക് തയ്യാറാകുന്നതോടെ ജീവിതം കൂടുതൽ സുഖപ്രദം ഭാഗ്യദിനം : വ്യാഴം    , ഭാഗ്യനിറം: ചുവപ്പ്     , ഭാഗ്യ നമ്പർ : 01 

പൂരാടം : അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾക്ക് വിധേയനാകാൻ ഇടയുള്ള സമയമായത്  കൊണ്ട്  
ഉദ്യോഗകാര്യങ്ങളിൽ ശ്രദ്ധയും ശുഷ്കാന്തിയും ആവശ്യം . മേലധികാരികളുടെ നിർദ്ദേശങ്ങൾ ആത്മാർത്ഥമായി നിറവേറ്റുന്നതിൽ പ്രത്യേക ശ്രദ്ധയൂന്നുന്നത് അസൂയാലുക്കൾ ചർച്ചാ വിഷയമാക്കാൻ ശ്രമിക്കും . സന്താനങ്ങളുടെഔചിത്യപൂർവ്വമായ ഇടപെടലുകളിൽ സന്തോഷം തോന്നും അല്‌പാല്‌പം ദേഹാരിഷ്ടതകളും വരും ഭാഗ്യദിനം : ശനി    , ഭാഗ്യനിറം: റോസ്      , ഭാഗ്യ നമ്പർ : 07 

ഉത്രാടം : പ്രതിസന്ധി ഘട്ടങ്ങളെ ബുദ്ധിപൂർവം നേരിട്ട് വിജയം നേടിയെടുക്കും . കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടും . പുതിയ കൂട്ടുകെട്ടുകൾ ഗുണം ചെയ്യും . ക്ഷേത്രങ്ങൾക്കും ധർമ്മ സ്ഥാപങ്ങൾക്കും സഹായ ധനം നൽകാൻ താല്പര്യം തോന്നും . അതിർത്തി തർക്കമുള്ളവർക്ക് അത് പരിഹരിക്കാൻ അവസരം ഭാഗ്യദിനം : തിങ്കൾ     , ഭാഗ്യനിറം: നീല      , ഭാഗ്യ നമ്പർ : 03 

തിരുവോണം : എന്ത് വിപരീത അന്തരീക്ഷം ഉണ്ടായാലും നടത്താൻ തീരുമാനിച്ച കാര്യങ്ങൾ നടത്താൻ ആകും ഏത് എതിർപ്പ്കളെയും  വർധിത വീര്യത്തോടെ നേരിടാനുളള കരളുറപ്പുണ്ടാകും .ദാമ്പത്യ ജീവിതത്തിലെ പ്രശനങ്ങൾക്ക് പരിഹാരമാകും .പല തെറ്റിദ്ധാരണകളും മാറും . ദൈവകൃപ നന്നായി ലഭിക്കുന്ന വാരം ഭാഗ്യദിനം : ഞായർ      , ഭാഗ്യനിറം: പച്ച     , ഭാഗ്യ നമ്പർ : 07 

അവിട്ടം : കലാകായിക താരങ്ങൾക്ക് പരിശീലനത്തിന് പറ്റിയ സമയം മത്സര രംഗത്ത് പൊതുവായ ഒരു തൃപ്തി അനുഭവപ്പെടും . ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകും . വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകാൻ അവസരം ഉണ്ടാകും . എല്ലാ കാര്യങ്ങളിലും പുത്തൻ ഉണർവും 
ഉത്സാഹവും വരും ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം: ഇളം പച്ച     , ഭാഗ്യ നമ്പർ : 05 

ചതയം : സ്വപ്നസാക്ഷാൽക്കാരത്തിൽ ആത്മസംതൃപ്തി തോന്നും . സുരക്ഷിതമായ വ്യാപാരരംഗം 
 കണ്ടെത്താൻ ഈ നാളുകാർക്ക് പറ്റുന്ന വാരം . കുടുംബാന്തരീക്ഷം കൂടുതൽ സന്തോഷ പ്രദമാകും 
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകാൻ ആകും സുരക്ഷിതമായ പണമിടപാടുകൾ കണ്ടെത്താൻ 
കഴിഞ്ഞേക്കും ഭാഗ്യദിനം : ബുധൻ       , ഭാഗ്യനിറം: പർപ്പിൾ      , ഭാഗ്യ നമ്പർ : 03 

പൂരൂരുട്ടാതി : ആശയങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ സഫലമാകാൻ ഈ നാളുകാർക്ക് യോഗമുണ്ട് 
വിജ്ഞാനപ്രദമായ വിഷയങ്ങളിൽ താല്പര്യം വരും . അസൂയാലുക്കൾ കൂടാൻ ഇടയുള്ളത് കൊണ്ട് പ്രകടമായ ഷൈനിംഗ് അല്പം കുറക്കുന്നത് നന്നായിരിക്കും . പ്രത്യേക ഈശ്വര പ്രാർത്ഥനകൾക്ക് ആയി  സമയം കണ്ടെത്തും . പുതിയ കര്മപദ്ധതികൾക്ക് രൂപം നൽകും ഭാഗ്യദിനം : വ്യാഴം , ഭാഗ്യനിറം: മഞ്ഞ , ഭാഗ്യ നമ്പർ : 07 

ഉത്രട്ടാതി : ഗുരുജനപ്രീതി വിദ്യാർത്ഥികൾക്ക് ലഭിക്കും . ഉത്സാഹത്തോടെയുള്ള പഠനം തുടങ്ങും . ആത്മാർത്ഥതയോടെ കർമരംഗത്ത് ഇറങ്ങുന്നതിന്റെ ഗുണം ബോധ്യപ്പെടും . സഹോദരസഹായത്താൽ 
അപ്രതീക്ഷിത നേട്ടമുണ്ടാകും . ബന്ധുമിത്രാദികളിൽ ചിലരുമായി ഉണ്ടായ ചില്ലറ കൊമ്പുകോർക്കലുകൾ 
നിർത്താനും ഊഷ്മളമായ ബന്ധങ്ങൾ ഉണ്ടാക്കാനും കഴിയും . കർമരംഗത്ത് പ്രശംസ . സന്താന സംതൃപ്തി 
ധനലാഭം എന്നിവയൊക്കെ ഉണ്ടായാലും മനഃശാന്തിക്ക് ഭംഗം വരും ഭാഗ്യദിനം : ഞായർ  , ഭാഗ്യനിറം: മഞ്ഞ , ഭാഗ്യ നമ്പർ : 09 

ഉത്രട്ടാതി : വീഴ്ചകൾ ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് പ്രത്യേകം ശ്രദ്ധയുണ്ടാകണം ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടി വരുന്ന വിധം കാലിൽ നീര് പോലുള്ള ലക്ഷണങ്ങൾ മദ്യത്തിന്റെ ഉപയോഗം കൂടുന്ന ഈ നാളുകാർക്ക് വരാം . വിദ്യുൽ സദസുകളിൽ വരെ പങ്കെടുക്കാൻ അവസരം കിട്ടാം 
ദിനചര്യയിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യ സംരക്ഷണം കാര്യമായി കാണും ഭാഗ്യദിനം : ബുധൻ   , ഭാഗ്യനിറം: നീല  , ഭാഗ്യ നമ്പർ : 03 

രേവതി : പുതിയ അവസരങ്ങൾ വന്നു ചേരും . ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും . ഈ നാളുകാർക്ക് പ്രവർത്തന വിജയത്തിന്റെ വാരം . ഈശ്വര കൃപ കാര്യമായി ലഭിക്കും . ഏത് പാരയും ഫലിക്കാതെ പോകും 
കുടുംബത്തിൽ സമാധാന അന്തരീക്ഷം കൈവരും . തൊഴിൽ മേഖലയിൽ ഒന്ന് ശ്രമിച്ചാൽ മിന്നി തിളങ്ങാം 
ഉപരിപഠനത്തിന് ചേരുന്നവർക്കും പറ്റിയ സമയം . കർമ്മ രംഗത്ത് പുത്തൻ ഉണർവ് . സങ്കീർണമായ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം . ഭാഗ്യദിനം : തിങ്കൾ  , ഭാഗ്യനിറം: പച്ച  , ഭാഗ്യ നമ്പർ : 01
-- 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക