മോഹങ്ങളുടെ മഴമിഴികൾ താലോല മാടുന്നുണ്ട്
നനഞ്ഞ ചിന്തയുടെ
തല തുവർത്തി കൊടുത്തപ്പോൾ
ഉറങ്ങിപ്പോയത്
കണ്ണിമ ചിമ്മാതെ
കാവലായ മോഹ പക്ഷികൾ
നനുത്ത കാറ്റിനൊപ്പം
താലോല മാടിയ
കരിയില കുഞ്ഞുങ്ങൾ
സങ്കടം സഹിക്കാതെ
അലഞ്ഞു നടന്നു
വിളക്കുമരച്ചോട്ടിൽ ആരുടെയോ കാലടിപാടുകൾ പിൻ തുടർന്നെത്തിയ കുഞ്ഞനുറുമ്പുകൾ
കണ്ണ് മഞ്ഞളിച്ച വെളിച്ചത്തിന്റെ
കഥ കേട്ട്
അന്ധാ ളിച്ചിരുന്നു
കൂടെക്കൂ ട്ടിയവർ
കൂടു മാറ്റത്തിന്റെ
തീരയിള ക്കത്തിൽ
മുങ്ങാം കുഴിയിട്ടീട്ടുണ്ട്
ഇനിയേത് ബോധത്തിന്റെ
വീട്ടു പടി ക്കലാണ്
നാടകമാടേണ്ടതെന്ന്
അണിയറയിൽ നിന്ന്
അറിയിപ്പ് വരേണ്ടതുണ്ട്
ആട്ടം കണ്ട്
കഥ പറഞ്ഞവരൊക്കെ
നാലാള് കൂടുന്നിടത്ത്
ചോദ്യങ്ങൾ
എറിഞ്ഞുടക്കുന്ന
തിരക്കിലാണ്
നനഞ്ഞു കുതിർന്ന്
എല്ലും തോലു മായവർക്ക്
ഇനി യിന്നാരാണ്
കൂട്ടാവുക