കോഴിക്കോട്: സിനിമ, സീരിയല്‍, നാടക നടന് ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
നിരവധി വേദികളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ അദ്ദേഹം ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ദീര്‍ഘകാലമായി കോഴിക്കോട്ടാണ് താമസം. സംസ്കാരം ഇന്ന് വൈകിട്ട് നടന്നു