ജോജു ജോര്‍ജ്ജ് വീട്ടില്‍ വന്ന് തല്ലുമെന്ന് പറഞ്ഞു; ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍

Published on 31 July, 2022
ജോജു ജോര്‍ജ്ജ്   വീട്ടില്‍ വന്ന് തല്ലുമെന്ന് പറഞ്ഞു; ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍

 

നടന്‍ ജോജു ജോര്‍ജ്ജ് ഫോണ്‍ വിളിച്ച്‌ ഭീക്ഷണിപ്പെടുത്തിയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ജോജു ജോര്‍ജ്ജ് നായകനും നിര്‍മ്മാതാവുമായ 'ചോല' എന്ന ചിത്രം അട്ടിമറിക്കപ്പെട്ടുവെന്ന് സനല്‍ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് തന്നെ ഫോണിലൂടെ വീട്ടിലെത്തി തല്ലുമെന്ന് ജോജു ഭീഷണിപ്പെടുത്തിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

തനിക്ക് ലഭിച്ച ഭീഷണിയില്‍ പോലീസില്‍ പരാതി നല്‍കുമെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചതാണ്. ജോജു സംസാരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. എന്നാല്‍ തന്റെ പോസ്റ്റില്‍ പ്രകോപിതനായതു കൊണ്ടാണ് ഇപ്പോള്‍ നടന്‍ വിളിച്ചത്. സിനിമയുടെ മേല്‍ എനിക്കുള്ള അവകാശം കരാറില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജോജു ചീത്ത വിളിച്ചുവെന്ന് സനല്‍ ആരോപിച്ചു. സംഭാഷണം താന്‍ റിക്കാര്‍ഡ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞതോടെ നടന്‍ ഫോണ്‍ വെയ്‌ക്കുകയായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു.എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി ആയി.

ചോല എന്ന സിനിമയില്‍ കരാര്‍ പ്രകാരം തനിക്ക് മൂന്നിലൊന്ന് അവകാശമുണ്ട്. അത് ആര്‍ക്കെങ്കിലും വില്പന നടത്തിയിട്ടുണ്ടെങ്കില്‍ ആ വില്പന കരാര്‍ അസാധുവാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഭീക്ഷണിപ്പെടുത്തിയതിന് ജോജുവിനെതിരെ കേസ് നല്‍കുമെന്ന് പറഞ്ഞ സംവിധായകന്‍, തന്റെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ് ഇടുന്നവരും കുറ്റം ചെയ്യുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക