Image

ഹെഡ്മാസ്റ്റർ (സിനിമ റിവ്യൂ: സന്ധ്യ എം.)

Published on 31 July, 2022
  ഹെഡ്മാസ്റ്റർ (സിനിമ റിവ്യൂ: സന്ധ്യ എം.)
 
ഒരു കുഞ്ഞുമഞ്ഞുതുള്ളിയായി പ്രേക്ഷകരുടെ  മനസ്സിന്റെ അടിത്തട്ടിലാണ് ഈ സിനിമ വീണ് അലിയുന്നത്.നമ്മിൽ നിറം മങ്ങി ഓർമ്മയിൽ നിന്നടർന്നു വീഴാൻ ഒരുങ്ങി നിന്നൊരുപാട് കാഴ്ചകളുടെ മേൽ ഇതിലെ കഥാപാത്രങ്ങൾ മെല്ലെ തഴുകി കണ്ണു നനയിച്ചു നിറം പടർത്തും.
 
എനിക്ക് ഭയങ്കര നൊസ്റ്റാൾജിയ അനുഭവപ്പെട്ടു.ഓർമ്മയിലൊന്നുമില്ലാതിരുന്ന ഒരായിരം കാര്യങ്ങളാണ് ഈ സിനിമയുടെ കാഴ്ചയിലൂടെ എന്നിൽ ഉണർന്നു വന്നത്.സന്തോഷവും സങ്കടവും എല്ലാമതെനിയ്ക്ക് നൽകി.സിനിമയുടെ കുറച്ച് ഭാഗങ്ങൾ എന്റെ കണ്ണുകളിൽ ഈറനണിയിച്ചു.
 
കുറേ കാലങ്ങൾക്കുശേഷമാണ് ഇത്തരമൊരു ഫീലോടെ ഒരു ഫിലിം കാണുന്നത്.കുടുംബങ്ങൾക്കൊപ്പം ഓരോ കുട്ടികളും ഈ സിനിമ കണ്ടിരിക്കേണ്ടതാണ്.
അവർക്ക് പഴയ തലമുറയെ മനസ്സിലാക്കാൻ അത് സഹായമാകും.
 
അഭിനേതാക്കൾ എല്ലാം കഥാപാത്രങ്ങളായി ജീവിക്കുന്നതായി തോന്നി.തമ്പി ആൻറണി ഹെഡ്മാസ്റ്ററായി മനോഹരമായ അഭിനയം കാഴ്ചവച്ചു.ബാബു ആൻറണി, ശങ്കർ രാമകൃഷ്ണൻ , ജഗദീഷ് മറ്റു നടീനടന്മാർ എല്ലാവരും മികച്ച പ്രകടനം തന്നെ ആയിരുന്നു.
കാലങ്ങൾക്കപ്പുറത്തേക്കിറങ്ങിച്ചെന്ന് മഞ്ജുപിള്ള എന്ന നടി ഗംഭീരമായ അഭിനയമാണ് ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.ഒരു അമ്മയുടെ നിസ്സഹായവസ്ഥ അവർ നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.
 
നന്മയുള്ള വലിയൊരു സത്യകഥ.എല്ലാ മനുഷ്യരും ഈ സിനിമ കാണണം.
ഭാഷകൾക്കപ്പുറമാണ് ഈ കഥ .ലോകത്തിന്റെ ഏതു കോണിലും ഈ സിനിമയിലെ കഥാതന്തുവിന്റെ അടിസ്ഥാനത്തിൽ ഒരു സ്വീകാര്യത ലഭിക്കും .മനുഷ്യരായി പിറന്ന എല്ലാവർക്കും ഒന്നുപോലെ മനസ്സിലാക്കാൻ കഴിയുന്ന ഒന്ന്.
 
ഉടലിലെ ഏറ്റവും ഭയാനകമായത്.ഭ്രാന്ത് അതിനെ ഭയന്ന് മാറിനിൽക്കും .സൂര്യനുദിച്ചു നിൽക്കുമ്പോഴും കണ്ണിൽ ഇരുട്ട് പരപ്പിക്കും.
 
തിരക്കഥയും ചിത്രീകരണവും ഗാനങ്ങളും വേഷങ്ങളും കഥ പറഞ്ഞ കാലത്തിന് ചേർന്നുനിൽക്കുന്നു.എല്ലാംകൊണ്ടും അതിഗംഭീരം .
 
അഭിനന്ദനങ്ങൾ
 
Join WhatsApp News
യു.രവി 2022-08-01 05:03:22
വളരെ നന്നായിട്ടുണ്ട് :🌺🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക