ഹോട്ടൽ മുറികൾ തീരുന്നു; ഫോമാ കൺവൻഷനു രജിസ്റ്റർ ചെയ്യാത്തവർ ഇനി വൈകിക്കരുത് 

(ഫോമാ ന്യൂസ് ടീം) Published on 31 July, 2022
ഹോട്ടൽ മുറികൾ തീരുന്നു; ഫോമാ കൺവൻഷനു രജിസ്റ്റർ ചെയ്യാത്തവർ ഇനി വൈകിക്കരുത് 

ഫോമാ കൺവൻഷനു രജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന്   ഭാരവാഹികൾ  അഭ്യർത്ഥിച്ചു. വളരെ കുറച്ചു മുറികൾ കൂടി മാത്രമാണ് ഇനി ലഭ്യമായിട്ടുള്ളത്. ഡെലിഗേറ്റുമാരിൽ കുറച്ചു പേർ  ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ  സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർ പോൾ റോഷൻ, രജിസ്‌ട്രേഷൻ ചെയർ ജോയ് സാമുവൽ എന്നിവർ അഭ്യർത്ഥിച്ചു.

കൺ വൻഷൻ വേദിയായ മൂൺ പാലസ് റിസോർട്ടിലെ മുറികൾ തീർന്നാൽ തൊട്ടടുത്തുള്ള  നിസൂക് റിസോർട്ടിലേക്ക് പത്തു  മിനിറ്റ് വേണം എത്താൻ . നടന്നാണെങ്കിൽ അര മണിക്കൂറോളം എടുക്കും.

പുറത്തു താമസിക്കുന്നവർക്ക് മൂൺ പാലസ് റിസോർട്ടിൽ  കയറാൻ 150 ഡോളർ ഒരു ദിവസം റിസോർട്ടിന് കൊടുക്കണം. അല്ലാതെ അവർ കയറ്റി വിടില്ല. അതിനാൽ മൂൺ പാലസിൽ തന്നെ  താമസം ഉറപ്പാക്കാൻ അടിയന്തരമായി രജിസ്റ്റർ ചെയ്യണം. ഫോമായിലൂടെയല്ലാത്ത രെജിസ്ട്രേഷനുകൾക്കു അവർ ആളൊന്നിന് ദിവസം $ 50 ഈടാക്കും , അതിനു പുറമെയാണ് ഫോമായുടെ ചാർജ്. 

അപൂർവമായ വിനോദ അവസരങ്ങളാണ് കാൻകുനിൽ ഉള്ളതെന്ന് കാൻകുൻ  സന്ദര്ശിച്ചെത്തിയ പ്രസിഡന്റ് അനിയൻ ജോർജ് പറഞ്ഞു. ബോട്ട് തുഴയലും സൈക്കിൾ സവാരിയും ബീച്ചിൽ യോഗയും എല്ലാം ഉണ്ട്. ഒന്നിനും പ്രത്യേക ചെലവില്ല. വേണമെങ്കിൽ ഭക്ഷണം പ്രത്യേക വേദികളിൽ എത്തിക്കുകയും ചെയ്യും. 
ഇരുപത്തിനാലു മണിക്കൂറും റൂമിൽ ഫുഡ് സർവീസ് ഫ്രീ ആയിട്ട് സെർവ് ചെയ്യും , രാവിലെ യൂത്തിനു പൂൾ എരിയയിൽ നിരവധി ഗേമുകൾ അറേഞ്ച് ചെയ്യുന്നുണ്ട് എന്ന് ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ പറഞ്ഞു. രാവിലെ 9 മുതൽ രാത്രി 10 വരെ കുട്ടികൾക്കായുള്ള പ്ലേയ് റൂം ഉണ്ടായിരിക്കും , ഭക്ഷണം ഉൾപ്പെടെ നൽകി 4 വയസ്സ് മുതൽ 12  വയസ്സ് വരെയുള്ളവരെ അവിടെ നോക്കിക്കൊള്ളും.

കാൻകുനിൽ നിന്ന് രണ്ട് മണിക്കൂർ അകലെയാണ് മായൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന  പിരമിഡുകളും മറ്റും. കൺവൻഷനു മുൻപും ശേഷവും അങ്ങോട്ട് ടൂർ പ്രോഗ്രാം ഉണ്ട് എന്ന് ട്രഷറർ തോമസ് ടി ഉമ്മൻ പറഞ്ഞു. 

ഇവിടെ നിന്ന് യാത്ര പുറപ്പെടുമ്പോൾ  മുതൽ അവിടെ ചെന്നാൽ ലഭിക്കുന്ന സൗകര്യങ്ങൾ വരെ  വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ  പ്രസിദ്ധീകരിക്കും. 

സമയത്തിന് രജിസ്റ്റർ ചെയ്യാത്തവർ പിന്നീട്  പഴിച്ചിട്ടു കാര്യമില്ലെന്നവർ ചൂണ്ടിക്കാട്ടി. Click here to register: 

https://fomaa.org/convention/registration

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക