1.337 ബില്യൻ ഡോളർ മെഗാ ലോട്ടറി അടിച്ചയാൾ വെളിച്ചത്തു വന്നില്ല 

Published on 01 August, 2022
1.337 ബില്യൻ ഡോളർ മെഗാ ലോട്ടറി അടിച്ചയാൾ വെളിച്ചത്തു വന്നില്ല 

ഇല്ലിനോയിൽ 1.337 ബില്യൻ ഡോളർ മെഗാ മില്യൻസ് ജാക്ക്പോട് അടിച്ച ഭാഗ്യവാനെ ലോകം അറിഞ്ഞെന്നു വരില്ല. രണ്ടര ലക്ഷത്തിലേറെ ലോട്ടറിയിൽ കിട്ടുന്നവർക്കു മറഞ്ഞിരിക്കാൻ അനുമതി നൽകുന്ന നിയമം സംസ്ഥാനത്തുണ്ട്. 

ഡെസ് പ്ലെയിൻസിൽ സ്‌പീഡി കഫേ സ്‌പീഡ്‌വേ ഗ്യാസ് സ്‌റ്റേഷനിൽ വിറ്റതാണ് ടിക്കറ്റ്. ഇതു വരെ സമ്മാനത്തുക അവകാശപ്പെട്ടു ആരും മുന്നോട്ടു വന്നിട്ടില്ലെന്നും ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നു. ഒരു വ്യക്തി ഒറ്റയ്ക്കോ അതോ കുറേപ്പേർ ചേർന്നോ ടിക്കറ്റ് വാങ്ങിയത് എന്നും വ്യക്തമല്ല. 

ഇല്ലിനോയിയെ പോലെ ജേതാവിനു രഹസ്യം സൂക്ഷിക്കാൻ അനുമതി നൽകുന്ന  സംസ്‌ഥാനങ്ങൾ വേറെയുമുണ്ട്: ന്യൂ ജേഴ്‌സി, ഡെലവർ, മെരിലാൻഡ്, വിർജീനിയ, അരിസോണ, ഫ്‌ളോറിഡ, ജോർജിയ, കൻസാസ്, മിനസോട്ട, മിസിസിപ്പി, മിസൂറി, മൊണ്ടാന, നോർത്ത് ഡക്കോട്ട, ഒഹായോ, സൗത്ത് കരോലിന, ടെക്സസ്, വയോമിംഗ്.

ന്യുയോർക്കിൽ പരസ്യമായി പ്രഖ്യാപനം നടത്തുന്ന ചടങ്ങിൽ വിജയികൾ പങ്കെടുക്കണം എന്നാണ് നിയമം. ന്യുയോർക്ക് ലോട്ടറി സർക്കാർ ഏജൻസിയാണ്. ലോട്ടറി പണം പൊതുജനത്തിന്റേതാണ്. അതു കൊണ്ടു വിജയികളുടെ പേരു പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തമുണ്ട് എന്നാണ് അവരുടെ വെബ്‌സൈറ്റിൽ പറയുന്നത്. 

എന്നാൽ വിജയികൾ രഹസ്യമായിരിക്കാൻ ആഗ്രഹിക്കുന്ന പ്രവണത അടുത്ത കാലത്തായി നിരവധി സംസ്ഥാനങ്ങളിൽ കാണുന്നു. ന്യുയോർക്ക് ഉൾപ്പെടെ. സംസ്ഥാനത്തു 2109ൽ അതിനുള്ള നിയമം കൊണ്ട് വന്നു. പക്ഷെ അന്നത്തെ ഗവർണർ ആൻഡ്രൂ കുവോമോ അതു വീറ്റോ ചെയ്തു. 

എക്കാലത്തെയും ഉയർന്ന സമ്മാന തുക $ 1.537 ആയിരുന്നു. സൗത്ത് കരോലിനയിൽ 2018ൽ വിറ്റ ആ ടിക്കറ്റിന്റെ വിജയിയെ ഇന്നും ആർക്കും അറിയില്ല.  


  

 

കടക്കാരൻ 2022-08-06 00:28:13
എല്ലാരും കടം ചോദിക്കുമെന്ന് പേടിച്ചിട്ടായിരിക്കും പുറത്ത് പറയാത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക