"ന്നാ താന്‍ കേസ് കൊട് " മേക്കപ്പിനെക്കുറിച്ച് ചാക്കോച്ചന്‍

ജോബിന്‍സ് Published on 01 August, 2022
"ന്നാ താന്‍ കേസ് കൊട് " മേക്കപ്പിനെക്കുറിച്ച് ചാക്കോച്ചന്‍

ദേവദൂതര്‍ പാടി എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്റെ പുനരാവിഷ്‌കാരത്തില്‍ ചാക്കോച്ചന്റെ നൃത്തപ്രകടനം വൈറലായതോടെയാണ് പുതിയ സിനിമ ന്നാ താന്‍ കേസ് കൊട് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ഈ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കൗതുകകരമായ ചില വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

വേറിട്ട മേക്കോവറോടെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. പ്രോസ്തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ലെന്ന് ചാക്കോച്ചന്‍ പറയുന്നു.

മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന ട്രെയ്ലറിനും പാട്ടിനും വലിയ സ്വീകാര്യത ലഭിച്ചു, ഒരു  ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക