സോളമന്റെ തേനീച്ചകള്‍' ഓഗസ്റ്റ് 18ന് തിയറ്ററുകളില്‍

Published on 01 August, 2022
സോളമന്റെ തേനീച്ചകള്‍' ഓഗസ്റ്റ് 18ന് തിയറ്ററുകളില്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.ജോജു ജോര്‍ജിനെയും യുവതാരങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകള്‍'.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഡയറക്ടേഴ്‌സ് ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.മഴവില്‍ മനോരമയുടെ 'നായിക നായകന്‍' റിയാലിറ്റി ഷോ മത്സരത്തില്‍ ആദ്യ 4 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാല്‍ജോസ് 'സോളമന്റെ തേനീച്ചകള്‍' ഒരുക്കിയിട്ടുള്ളത്.

ഇവര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ജോജു ജോര്‍ജും എത്തുന്നു.ജോജു ജോര്‍ജ്ജ്,ജോണി ആന്റണി,ദര്‍ശന സുദര്‍ശന്‍,വിന്‍സി അലോഷ്യസ്,ശംഭു, ആഡിസ് ആന്റണി അക്കര,ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍,സുനില്‍ സുഖദ,വി കെ ബൈജു, ശിവ പാര്‍വതി,രശ്മി, പ്രസാദ് മുഹമ്മ,നേഹ റോസ്,റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്,ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം,ഹരീഷ് പേങ്ങന്‍,ദിയ,ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്,ഷഫീഖ്,സലീം ബാബ,മോഹനകൃഷ്ണന്‍, ലിയോ,വിമല്‍,ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്,ജയറാം രാമകൃഷ്ണ,ജോജോ, ശിവരഞ്ജിനി,മെജോ, ആദ്യ,വൈഗ,ആലീസ്, മേരി,ബിനു രാജന്‍, രാജേഷ്,റോബര്‍ട്ട് ആലുവ,അഭിലോഷ്, അഷറഫ് ഹംസ
തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക