Image

ആര്‍ഐസിസി സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന 'ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍' ഓഗസ്റ്റ് 5 മുതല്‍

Published on 01 August, 2022
 ആര്‍ഐസിസി സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന 'ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍' ഓഗസ്റ്റ് 5 മുതല്‍

റിയാദ്: 'അവധിക്കാലം ധാര്‍മ്മിക പഠനത്തോടൊപ്പം' എന്ന പ്രമേയത്തില്‍ ആര്‍ഐസിസി സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ഓഗസ്റ്റ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ബത്ഹ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴ്‌സില്‍ പത്ത് വയസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.

വിശുദ്ധ ക്വുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, വിദ്യാഭ്യാസം, കരിയര്‍, വിദ്യാര്‍ഥികളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ സിലബസ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

'പ്രിയപ്പെട്ട ഉപ്പയും ഉമ്മയും' എന്ന വിഷയത്തില്‍ അബ്ദുല്ല അല്‍ ഹികമി മണ്ണാര്‍ക്കാട്, 'സ്‌നേഹനിധിയായ അല്ലാഹു' എന്ന വിഷയത്തില്‍ അബ്ദു റഊഫ് സ്വലാഹി, 'ജീവിത നിയോഗം' എന്ന വിഷയത്തില്‍ എഞ്ചിനിയര്‍ ഉമര്‍ ഷരീഫ്, 'വിദ്യാര്‍ഥികളും സമൂഹവും' എന്ന വിഷയത്തില്‍ നബീല്‍ പയ്യോളി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സെഷനുകളില്‍ എഞ്ചിനിയര്‍ അനീസ് എടവണ്ണ, എഞ്ചിനിയര്‍ മുഫീദ് കണ്ണൂര്‍,അജ്മല്‍ കള്ളിയന്‍, തന്‍സീം കാളികാവ്, എഞ്ചിനീയര്‍ ഷഹജാസ്, എഞ്ചിനീയര്‍ ഷൈജല്‍, ഹുസ്‌നി പുളിക്കല്‍, ദില്‍ഫു ചേളാരി സംസാരിക്കും

ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക