ലാല്‍ കെയേഴ്‌സ് കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 01 August, 2022
 ലാല്‍ കെയേഴ്‌സ് കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി : ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോഹന്‍ലാല്‍ ആരാധകരുടെ സംഘടനയായ ലാല്‍ കെയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ലാല്‍ കെയേഴ്‌സ് രക്തദാനക്യാന്പ് നടത്തിയത്. കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കില്‍ ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ 6.30 വരെ ആയിരുന്നു ക്യാന്പ്.

ലാല്‍ കെയേഴ്‌സ് എല്ലാമാസവും നടത്തിവരാറുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിലെ പരിപാടിയായാണ് രക്തദാന ക്യാന്പ് നടത്തിയത്. ക്യാന്പില്‍ കെയേഴ്‌സിനൊപ്പം സഹകരിച്ച ജോയ് ആലുക്കാസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അബ്ദുള്‍ അസീസിനെയും ബദര്‍ അല്‍ സമ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് അബ്ദുള്‍ ഖാദറിനെയും ലാല്‍ കെയേഴ്‌സ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ മനോജ് മാവേലിക്കര, മുരളി പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.


പരിപാടികളുടെ ഏകോപനം ലാല്‍ കെയേഴ്‌സ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്യാന്പില്‍ നൂറോളം രക്തദാതാക്കള്‍ ക്യാന്പില്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക