ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19 വെള്ളിയാഴ്ച

Published on 01 August, 2022
 ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19 വെള്ളിയാഴ്ച

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റും, മാതൃഭാഷ സമിതിയും സംയുക്തമായി ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകീട്ട് 4 മുതല്‍ അബാസിയ, ഫഹാഹീല്‍ അബുഹലീഫ, സാല്‍മിയ മേഖലകളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

കുട്ടികളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സമ്മേളനം, വിവിധ മത്സരങ്ങള്‍, കലാ പരിപാടികള്‍ എന്നിവ ആഘോഷ പരിപാടിയില്‍ ഉണ്ടാകും. സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ബാലവേദി, മാതൃഭാഷ കൂട്ടുകാരേയും രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നു

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക