ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന്‍

ജോബിന്‍സ് Published on 02 August, 2022
ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന്‍

മീന്‍ കച്ചവടം നടത്തിയ ഹനാനെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു . കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഫിറ്റ്‌നസിന്റെ തിരക്കിലാണ്  ഹനാന്‍.

തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാന്‍. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന്‍ ആണെന്നും ഹനാന്‍ പറയുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും ഹനാന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.

സ്വവര്‍ഗാനുരാഗം ശരിയാണെന്നും, അവര്‍ തമ്മിലുള്ള സ്‌നേഹം നമ്മള്‍ മനസിലാക്കണമെന്നും ഹനാന്‍ പറയുന്നു. സ്വന്തം പാര്‍ട്ട്ണര്‍ ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്നതൊക്കെ അവരവരുടെ താല്‍പ്പര്യം മാത്രമാണെന്നും ഹനാന്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക