പാപ്പന് ശേഷം സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 02 August, 2022
പാപ്പന് ശേഷം സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപി നായകനാകുന്ന മേ ഹൂം മൂസ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലപ്പുറം മാലൂര്‍ സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിരവധി രാജ്യങ്ങളിലൂടെയും നഗരങ്ങളിലൂടെയും മൂസയുടെ 20 വര്‍ഷം നീണ്ട യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്‍റെ സി.ജെ. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ റോയിയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, പൂനം ബജ്വ, ജോണി ആന്‍റണി, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

കേരളത്തില്‍ കൊടുങ്ങല്ലൂര്‍ , മലപ്പുറം, പാലക്കാട്, ജയ്പൂര്‍ , അമൃത്സര്‍ , വാഗാ അതിര്‍ത്തി, ഗുജറാത്ത്, ബീഹാര്‍ , ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. രൂപേഷ് റെയ്നയാണ് തിരക്കഥാകൃത്ത്. ശ്രീനാഥ് ശിവശങ്കരനാണ് സംഗീത സംവിധായകന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക