വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇംഗ്ലണ്ടില്‍ പുതിയ പ്രൊവിന്‍സ് രൂപീകരിച്ചു

Published on 02 August, 2022
 വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇംഗ്ലണ്ടില്‍ പുതിയ പ്രൊവിന്‍സ് രൂപീകരിച്ചു

ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് കേന്ദ്രമാക്കി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രൊവിന്‍സ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ് നോര്‍ത്ത് വെസ്റ്റില്‍ തുടക്കമായത്. ജൂലൈ 24 ന് വെര്‍ച്ച്വല്‍ പ്‌ളാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ച് പുതിയ പ്രൊവിന്‍സിന്റെ പ്രഖ്യാപനം നടത്തി. യൂറോപ്പ് റീജണ്‍ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു.

നോര്‍ത്ത് വെസ്റ്റ് ഇംഗ്‌ളണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍ ലിദിഷ്രാജ് പി. തോമസ് നിയുക്ത ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. പ്രോവിന്‍സ് രൂപീകരണത്തിന് ഗ്ലോബല്‍ റീജണല്‍ ഭാരവാഹികളുടെ നിസീമമായ സഹകരണത്തിനും, വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ വേള്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ജിമ്മി മൊയലന്‍ ലോനപ്പന് നന്ദിയും അറിയിച്ചു.

ഡോ. വിജയലക്ഷ്മി, ഗ്രിഗറി മേടയില്‍, പിന്േറാ കണ്ണംപള്ളി, തോമസ് കണ്ണങ്കേരില്‍, തോമസ് അറന്പന്‍കുടി, ജോസ് കുന്പിളുവേലില്‍, റവ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, രാജു കുന്നക്കാട്, ബാബു ചെന്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ നിയുക്ത ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജണ്‍ സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.


പുതിയ ഭാരവാഹികളായി ലിദിഷ്രാജ് പി. തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ് ചെയര്‍മാന്‍), ഡോ. ബിന്േറാ സൈമണ്‍ (വൈസ് ചെയര്‍മാന്‍), സെബാസ്റ്റ്യന്‍ ജോസഫ് (പ്രസിഡന്റ്), ഫെമി റൊണാള്‍ഡ് തോണ്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ബിനു വര്‍ക്കി (വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ടോം (സെക്രട്ടറി), വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി. ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശന്‍, വര്‍ഗീസ് ഐപ്പ്, ജിനോയ് മാടന്‍, സുനിമോന്‍ വര്‍ഗീസ്, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍.

1995 ജൂലൈ 3 നാണ് ന്യൂജേഴ്‌സി ആസ്ഥാനമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്. കഴിഞ്ഞ ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്‌റിനില്‍ നടന്ന പതിമൂന്നാമത് ഗ്ലോബല്‍ സമ്മേളനത്തിനുശേഷം ആദ്യമായി രൂപീകരിക്കുന്ന പ്രൊവിന്‍സാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റിലേത്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക