യൂറോപ്പില്‍ പണപ്പെരുപ്പം കൂടി

Published on 02 August, 2022
യൂറോപ്പില്‍ പണപ്പെരുപ്പം കൂടി
ബെര്‍ലിന്‍: ജര്‍മനിയിലെ പണപ്പെരുപ്പം ചെറുതായി ദുര്‍ബലമായി എന്നു പറയുന്‌പോഴും യൂറോ സോണ്‍ പണപ്പെരുപ്പം ജൂലൈയില്‍ ത്വരിതഗതിയിലായി മറ്റൊരു റെക്കോര്‍ഡ് ഉയരത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച്, ഉപഭോക്തൃ വില 8.9 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് യൂറോസ്റ്റാറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.


യൂറോ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജര്‍മനിയില്‍, പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ടാം മാസവും 7.6 ല്‍ നിന്ന് 7.5 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജത്തിന്റെ കാര്യത്തില്‍, പണപ്പെരുപ്പത്തിനും അവസാനമില്ല. ജൂലൈയില്‍ ഊര്‍ജ വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും, വരും മാസങ്ങളില്‍ അവ വളരെ ഉയര്‍ന്ന തലത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട് .

ഫെഡറല്‍ സ്റ്റാറ്റിസ്‌ററിക്കല്‍ ഓഫീസിന്റെ (ഡെസ്റ്റാറ്റിസ്) താല്‍ക്കാലിക കണക്കുകള്‍ പ്രകാരം ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഏകദേശം 45.4 ദശലക്ഷം ആളുകളില്‍ മുന്‍ മാസവുമായി താരതമ്യപ്പെടുത്തുന്‌പോള്‍, 2022 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ശരാശരി 52,000 ആളുകള്‍ അല്ലെങ്കില്‍ 0.1 ശതമാനം പ്രതിമാസ വര്‍ധനയെത്തുടര്‍ന്ന്, ജോലിയിലുള്ള ആളുകളുടെ എണ്ണം കാലാനുസൃതമായി (+0.1%) വര്‍ധിച്ചു.


യുക്രെയ്‌നിലെ യുദ്ധത്തിന്റെ അനന്തരഫലങ്ങളാലും ഇത് കാര്യമായി ബാധിച്ചിട്ടില്ല. കാലാനുസൃതമായി ക്രമീകരിച്ച അടിസ്ഥാനത്തില്‍, ജര്‍മനിയില്‍ കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്പുള്ള മാസം 2020 ഫെബ്രുവരിയില്‍ 2022 ജൂണില്‍ ജോലിയിലുള്ളവരുടെ എണ്ണം 0.3 ശതമാനം അല്ലെങ്കില്‍ 140,000 പേര്‍ വര്‍ധിച്ചിരുന്നു. തൊഴില്‍ അക്കൗണ്ടുകള്‍ക്കും ലേബര്‍ ഫോഴ്‌സ് സര്‍വേ ആശയങ്ങള്‍ക്കും അനുസൃതമായി ഹ്രസ്വകാല തൊഴിലാളികളെ ജോലിയിലുള്ള വ്യക്തികളായി കണക്കാക്കുന്നുണ്ട്.

ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക