Image

സ്വപ്ന കൂട് (ചെറുകഥ: ഷൈലജാ ഷെരീഫ്)

Published on 03 August, 2022
സ്വപ്ന കൂട് (ചെറുകഥ: ഷൈലജാ ഷെരീഫ്)

സ്വപ്ന കൂട്ടിൽ ഇന്ന് ആഘോഷം ആണ്…. റയ്സിൻ്റെയും ജസ്നായുടെയും പൊന്നോമന മകൻ *അക്കു* എന്ന് വിളിക്കുന്ന അക്ബറിൻ്റെ ഒന്നാം പിറന്നാൾ….. എല്ലാവരും വളരെ സന്തോഷത്തിൽ ആണ്…. ജസനയെ കെട്ടിപിടിച്ചു നെറുകയിൽ മുത്തം വെച്ച് കൊണ്ട് റയ്സിൻ്റെ ഉമ്മ  “ പൊന്നുമോളെ  നീ ഞങ്ങളുടെ വിളക്കാണ്….. എരിഞ്ഞു തീരുമായിരുന്നു എൻ്റെ ജീവിതം കരിന്തിരികത്താതെ തെളിയിച്ചത് നീയാണ് എന്നെന്നേക്കും എനിക്ക് നഷ്ടമായി എന്ന് കരുതിയ എൻ്റെ പൊന്നുമോനെ തിരികെ തന്ന നിനക്ക് എന്താണ് പകരം തരേണ്ടത് എന്ന് അറിയില്ല കുഞ്ഞേ”
ഒരു പുഞ്ചിരി ഉമ്മക്ക് സമ്മാനിച്ചു അവൾ ആഘോഷ തിരക്കിലേക്ക് പിന്നെയും മുങ്ങിത്താണു
    *******************
പാലക്കാട്ടെ മുണ്ടൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി ആണ് ജസ്ന.ഒരുപാട്

സ്വപ്നങ്ങൾ ഉള്ളിലൊതക്കി ആണ് അവള് തൻ്റെ  കലാലയ ജീവിതം തുടങ്ങിയത്.
 
"നീയെന്താ പെണ്ണേ റെയ്സ്സിക്കയെ എപ്പോഴും വെറുപ്പോടെ നോക്കുന്നത്” പ്രിയ അവളോട് ചോദിച്ചു.
“അവളുടെ ഒരു റെയ്സ്സിക്ക.. എനിക്ക് ആ പേര്  കേൾക്കുന്നത് പോലും വെറുപ്പാണ്” അവന് എന്തിൻ്റെ കേടാണ്… എന്തിനാ ഇങ്ങനെ വേണ്ടാത്ത ഓരോന്ന് ചെയ്തു കൂട്ടുന്നത്…. എനിക്കിഷ്ടമല്ല ഇങ്ങനെ ഉള്ളവരെ” ജസ്ന മുഖം വെട്ടിച്ച് നടന്നകന്നു.
 
അവളുടെ ഓർമ്മയിൽ,  ഒരുപാട് സ്വപ്നങ്ങളുമായി അവള് കലാലയത്തിൽ കാലുകുത്തിയ ദിവസം മിന്നി മറഞ്ഞു

കോളജിൽ കാലു കുത്തിയ ആദ്യ ദിവസം തന്നെ റാഗിംഗ് എന്ന വൈകൃതത്തിന് ഇരയായി അവള്.
“ എന്താടി നിൻ്റെ പേര്”
“ ജാസ്നാ”
“നിനക്ക്  പാടാൻ അറിയാമോ”
“ പാടാൻ അറിഞ്ഞെങ്കിലെ പഠിക്കാൻ പറ്റൂ”
“ തർക്കുത്തരം പറയുന്നോ…. നീ കേമി ആണെല്ലോ”
“നീ സാധകം ചെയ്തിട്ട് ക്ലാസ്സിൽ കയറിയാൽ മതി” ഇതും പറഞ്ഞ് റെയ്സ് ഒരു കുപ്പി വെള്ളം അവളുടെ തലയിൽ ഒഴിച്ചു
 “തല നല്ല തണുക്കട്ടെ…. അപ്പോഴേ അഹങ്കാരം കുറയു” കുട്ടികൾ ആർത്ത് ചിരിച്ചു.
അവളുടെ കോളജിൽ തന്നെ പിജി ക്ക് പഠിക്കുന്ന റയ്സ് എന്ന കുട്ടിയാണ് കോളജിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകൾക്കും ആണിക്കല്ല്….പഠിക്കാനും പാഠ്യേതര വിഷയങ്ങളിലും ഉള്ള അവൻ്റെ മിടുക്ക് അവനെ എല്ലാവർക്കും ഇടയിൽ സമ്മതനാക്കിയിരുന്നു…. ടീച്ചേഴ്സ്ന് പോലും അവനോട് വെറുപ്പ് ഇല്ലായിരുന്നു… പക്ഷേ അവൻ്റെ പ്രവൃത്തികൾ ഒന്നും തന്നെ ജസ്ന ഇഷ്ടപ്പെട്ടിരുന്നില്ല…


പക്ഷേ റാഗിങ് എന്ന വൈകൃത ത്തിൻ്റെ  വൈകാരിക പീഡനത്തിന് അടിമപ്പെടാതെ  അവള് പിടിച്ചു നിന്നു… അവളുടെ  സ്വപ്നങ്ങൾ പൂവിടാൻ വേണ്ടി മാത്രം.ഒരു ഐഎഎസ് കാരിയായി നാടിനെ സേവിക്കണം… പഠിക്കാൻ താൽപര്യം ഉണ്ടായിട്ടും പഠിക്കാൻ സാധിക്കാത്ത പാവപ്പെട്ട പെൺകുട്ടികളുടെ പഠനം സാധ്യമാക്കണം,സ്ത്രീകളുടെ ഉന്നമനത്തിനായി  തന്നാൽ കഴിയുന്നത് എല്ലാം ചെയ്യണം ഇതൊക്കെ ആയിരുന്നു അവളുടെ അഭിലാഷങ്ങൾ.ഋതുക്കൾ മാറി മറഞ്ഞു.... വേനലവധിക്ക് കോളജ് അടച്ചു...
           ***********
        വേനലവധി കഴിഞ്ഞു വീണ്ടും കോളജിൽ ക്ലാസ്സ് തുടങ്ങി… പക്ഷേ റെയ്സിനെ മാത്രം ക്യാമ്പസിൽ കണ്ടില്ല..എന്താണ് കാരണം എന്ന് അന്വേഷണം തുടങ്ങി…
റയ്സിൻ്റെ പ്രീയപ്പെട്ട കൂട്ടുകാരി ആയിരുന്നു നവിത…. ഒരിക്കൽ നവിതയുമായി ബൈക്കിൽ വരുമ്പോൾ ഒരു ആക്സിഡൻ്റ് നടന്നു… അതിൽ നവിത മരണപ്പെട്ടു… തൻ്റെ പ്രിയ കൂട്ടുകാരിയുടെ മരണം റയ്സിന്  താങ്ങാവുന്നതിലും അപ്പുറമായിരുന്നു….മാനസികമായി തകർന്നു റയ്സു കോളജിലും വരാതെ ആയി…
“ ഇത്രയും ധീരനായ റെയ്സ് ഇതുപോലെ ആകും എന്ന് ഒരിക്കലും കരുതിയില്ല.… കോളജിന്  പുറത്ത് നിന്നും വന്നു അടിയുണ്ടാക്കിയ ഗുണ്ടകളെ എത്ര നിഷ്പ്രയാസം ആണ് അവൻ ഒതുക്കിയത്… അതുപോലെ തന്നെ ഇവിടെ പഠിക്കുന്ന പാവപെട്ട കുട്ടികൾക്ക് പലപ്പോഴും ഫീസ് അടക്കാനും മറ്റുമുള്ള സഹായങ്ങളും ഒക്കെ ചെയ്യുന്നത് അവനാണ്….നല്ല ഭാവി ഉള്ള കുട്ടിയാണ്… അവൻ്റെ ഈ മാറ്റം സഹിക്കാൻ വയ്യ” ഇന്ദു ടീച്ചറിൻ്റെ വാക്കുകൾ ജസ്നായെ വല്ലാതെ വേദനിപ്പിച്ചു.
പഠിത്തത്തിൽ മിടുക്കനായ റെയ്സിനേ ഈ അവസ്ഥയിൽ നിന്നും എങ്ങിനെ എങ്കിലും രക്ഷപെടുത്തി എടുക്കണമെന്ന് അവള് തീർച്ചപ്പെടുത്തി..
“ഇപ്പൊ എന്താ നിനക്ക് ഇങ്ങനെ തോന്നാൻ അവൻ നിൻ്റെ ശത്രു അല്ലേ” ദീപു ചോദിച്ചു
“എനിക്ക് അയാളോട് ശത്രുത ഒന്നും ഇല്ല…. അയാള് ചെയ്യുന്ന പ്രവൃത്തികൾ എനിക്ക് സഹിക്കുന്നില്ല അത്രതന്നെ…. പിന്നെ ശത്രുത അത് എപ്പോഴും കൊണ്ട് നടക്കേണ്ട കാര്യം ആണോ…. ഇപ്പൊ അയാൾക്ക് ഒരു താങ്ങ് ആവശ്യം ആണ്”
എല്ലാ ദിവസവും കോളജ് കഴിയുമ്പോൾ അവള് റെയ്സിൻ്റേ  വീട്ടിൽ പോവുകയും അവനുമായി സംസാരിക്കുകയും പഠനം തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു…. 
“നിന്നെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടില്ലേ …പിന്നെ നീ എന്തിനാണ് എന്നെ സഹായിക്കാൻ ശ്രമിക്കുന്നത്”
“ഇതൊരു സഹതപത്തിൻ്റെ പുറത്താണ് എന്ന് നിങ്ങൾ കരുതണ്ട പഠിക്കാനുള്ള നിങ്ങളുടെ കഴിവ് ഒരു പ്രയോജനം ആയിക്കോട്ടെ എന്ന് കരുതി… അത്രേ ഉള്ളൂ”  ജസ്ന മെല്ലെ ചിരിച്ചു .
“ഇത്രക്ക് സ്പീഡ് വേണ്ട എന്ന് അവളെന്നോട് പറഞ്ഞതാണ് …ഞാൻ കേട്ടിരുന്നു എങ്കിൽ” റെയ്സ് പൊട്ടിക്കരഞ്ഞു…അവൻ്റെ തോളത്ത് മെല്ലെ തട്ടി ജസ്ന അവനെ സമാധാനിപ്പിച്ചു..
നവിതയെ പറ്റി പറയാൻ അവനു നൂറു നാവാണ്…. ജസ്നാ ഒരു നല്ല കേൾവിക്കാരിയായി അവനോടൊപ്പം ഇരുന്നു
“നിങൾ പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്…. എത്ര മനോഹരമായി സംസാരിക്കുന്നു…. എഴുത്തിൽ നിങ്ങൾക്ക് ഞാനൊരു നല്ല ഭാവി കാണുന്നു . മനസ്സിൽ തോന്നുന്നത് ഒക്കെ കുറിച്ച്  വയ്ക്കു”  
അവളുടെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായി അവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും നല്ലമാർക്ക് വാങ്ങി പരീക്ഷ പാസവുകയും ചെയ്തു….  അവൾടെ സാമീപ്യം അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി…. അറിയപ്പെടുന്ന ഒരു എഴുത്തുകാരനായി  റെയ്സ് മാറി
*************************** കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കി ജസ്‌ന അവളുടെ സ്വപ്നം പൂർത്തീകരിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു…. അതിനിടയിൽ അവള് റെയ്സിനേ മറന്നു….ഒരു സബ് കളക്ടർ ആയി നാട്ടിൽ സ്ഥലം മാറി വന്നപ്പോഴാണ്  വീണ്ടും  അവനെ അവള് കണ്ടൂമുട്ടുന്നത്. 
“ഹായ് ജസ്‌നാ…. എത്ര വർഷമായി തമ്മിൽ കണ്ടിട്ട്…. താൻ എന്നെ ഒന്ന് അന്വേഷിക്കാൻ പോലും കൂട്ടാക്കിയില്ല ല്ലോ… അന്ന് താൻ എന്നോട് കാണിച്ച കരുണ ആണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്”
“അനേഷിച്ചില്ല എന്നാരുപറഞ്ഞൂ… നവിതാ എന്ന തൂലികാ നാമത്തിൽ ഇറങ്ങുന്ന എല്ലാ കൃതികളും ഞാൻ വായിക്കാറുണ്ട്…. ഞാൻ ഇപ്പൊ റെയ്സിൻ്റേ വലിയ ഫാൻ ആണ്” അവള് പൊട്ടിച്ചിരിച്ചു
“ഉമ്മാക്ക് തന്നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്”
“എനിക്കും…. ഒരു കാര്യം ചെയ്യൂ ഞായറാഴ്ച ഫ്രീ ആണെങ്കിൽ ഉമ്മയെയും കൂട്ടി വീട്ടിലേക്ക് വരൂ” അവള് അവനെ ക്ഷണിച്ചു
പറഞ്ഞത് പോലെ ഉമ്മെയെയും കൂട്ടി റെയ്സ് ജസ്നയുടെ വീട്ടിലെത്തി.
“ഉമ്മാ ഇതരാണെന്ന് മനസ്സിലായോ” വല്യ എഴുത്തുകാരൻ ആണ്… ഇത്തവണ സംസ്ഥാന അവാർഡ്  കിട്ടിയിരുന്നു *സ്വപ്നകൂട്* എന്ന കൃതിക്ക്”
“മോളെ നിനക്ക് അറിയാമോ ആ കഥ ആരെ പറ്റി ആണെന്ന്” റെയ്സ്സിൻ്റെ ഉമ്മ ചോദിച്ചു”
ഓനത് നിന്നെ പറ്റി എഴുതിയത് ആണ്”
ജസ്‌നയുടെ ഉമ്മയുടെ കൈപിടിച്ച് റെയ്സ്ൻ്റേ ഉമ്മ പറഞ്ഞു… “കഥയുടെ അവസാനത്തിൽ നായകൻ നായികയെ  മംഗലം കഴിക്കുന്നുണ്ട്… അതുപോലെ അൻ്റെ മോളെ എൻ്റെ മോനിക്ക് തരുവോ”
കുട്ടികള്ക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് എതിർപ്പില്ല”
               **********
             വിരുന്നുകാർ എല്ലാവരും മടങ്ങി…. സ്വപ്നകൂട്ടിൽ അവർ മാത്രം ആയി…ജസ്നായുടെ മടിയിൽ തലവെച്ച് കിടന്നു റെയ്സ് അവളോട് ചോദിച്ചു “ നമ്മൾ തമ്മിൽ കല്യാണം കഴിക്കുമെന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ”
“ ആരെ കെട്ടിയാലും ഈ  തെമ്മാടിയെ  എനിക്ക് വേണ്ട എന്നാണ് ആദ്യം നിങ്ങളെ കണ്ട അന്ന് ഞാൻ ഉറപ്പിച്ചിരുന്നത്” ചിരിച്ചു കൊണ്ട് അവള് പറഞ്ഞു… “എൻ്റെ വിധി”
    സന്തോഷം നിറഞ്ഞ അവരുടെ ജീവിതം തുടരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക