ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്ക ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും: മാഫിയ ശശി

ജോബിന്‍സ് Published on 03 August, 2022
ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്ക ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും: മാഫിയ ശശി

ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയില്‍ തന്നെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഫിയ ശശി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് തുടങ്ങിയ യുവതാരങ്ങളുടെ ആദ്യ സിനിമയില്‍ ഞാനും ഭാഗമായിരുന്നു. അവരെ സ്റ്റണ്ട് പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സെക്കന്റ് ഷോയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയോ സഹായി ജോര്‍ജോ ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കും.'മകന്‍ ആദ്യമായി ഫൈറ്റ് ചെയ്യുകയാണ് എന്നുള്ള ഭയവും പേടിയും കൊണ്ടാണ് ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കും എങ്ങനെ ദുല്‍ഖര്‍ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന് അറിയാന്‍ വേണ്ടി.'

'എല്ലാ മക്കളെ കുറിച്ചും മാതാപിതാക്കള്‍ക്ക് പേടിയുണ്ടാകുമല്ലോ.കട്ട് ചെയ്ത് എടുക്കാമെന്നാണ് എല്ലാവരും പറയാറുള്ളത്. പ്രണവായാലും ഫൈറ്റിനോട് ഇഷ്ടമുള്ള ആളാണ്. അതുകൊണ്ട് തന്നെ ഇവരെ കൊണ്ട് ചെയ്യിപ്പിക്കാനും തോന്നും. നടന്‍ സൂര്യയടക്കമുള്ളവര്‍ മാര്‍ഷല്‍ ആര്‍ട്സ് പരിശീലിക്കുന്നുണ്ട്.

'അതിനുശേഷമാണ് ഫൈറ്റ് ചെയ്യാന്‍ വരുന്നത്. ഒന്ന്, രണ്ട് പടം ചെയ്ത് കഴിയുമ്പോള്‍ താരങ്ങള്‍ക്ക് ചെയ്യേണ്ട ടൈമിങ് മനസിലാകും. മാഫിയ ശശി കൂട്ടിച്ചേര്‍ത്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക