Image

സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' ഇനി ജിസിസിയിലേക്ക്

Published on 03 August, 2022
 സുരേഷ് ഗോപി ചിത്രം 'പാപ്പന്‍'  ഇനി ജിസിസിയിലേക്ക്

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പന്‍'. സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രം ജിസിസിയിലും റിലീസ് ചെയ്യുകയാണ്.

ഗള്‍ഫ് മേഖലകളില്‍ ചിത്രം ഓഗസ്റ്റ് നാല് മുതലാണ് പ്രദര്‍ശനം തുടങ്ങുക. ജിസിസി മേഖലകളിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' ഇതുവരെ 11.56 കോടി രൂപയാണ് സ്വന്തമാക്കിയത്. ആദ്യ ദിനം ചിത്രം 3.16 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനം ചിത്രം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച ഓപ്പിണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. 'സിഐ എബ്രഹാം മാത്യു മാത്തന്‍' എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. നീതാ പിള്ളയാണ് ചിത്രത്തിലെ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. '

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക