ജീവിതം (കവിത: ശിവൻ തലപ്പുലത്ത്)

Published on 04 August, 2022
ജീവിതം (കവിത: ശിവൻ തലപ്പുലത്ത്)

ഒന്നും മിണ്ടാത്തൊരു
യാത്ര
ഒരിക്കലും കാണാത്തൊരു കാറ്റ്

തിരിഞ്ഞു നോക്കാൻ
പറ്റാത്ത കണ്ണ്
ചവിട്ടി മെതിച്ച്
വളരാൻ മറന്ന
പുല്ല്

ഊഞ്ഞാൽ ആടാൻ
കൊതിക്കുന്ന
ഓണതുമ്പിയുടെ
നിസ്സഹായത

കരയാൻ വേണ്ടി മാത്രം
കണ്ണീരൂല്പാദിപ്പിക്കുന്ന
വറ്റിവരളുന്ന അക്ഷരങ്ങൾ


വയ്യാ യ്കയിൽ
വാനോളം ഉയരുന്ന
സ്വപ്നങ്ങൾ

ആർക്കാനുംവേണ്ടി
ഓക്കാനിക്കുന്ന 
കപടതയുടെ
വഴു വഴുപ്പുകൾ

എല്ലാമെല്ലാം എനിക്കെന്നോതിയ
സ്വപ്നങ്ങളിൽ
മുങ്ങി മറിയുന്ന
ജീവിതം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക