താന്‍ അല്ലു അര്‍ജുന്റെ ആരാധകനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ജോബിന്‍സ് Published on 04 August, 2022
താന്‍ അല്ലു അര്‍ജുന്റെ ആരാധകനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സൂപ്പര്‍ താരമായ അല്ലു അര്‍ജുനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താന്‍ അല്ലു അര്‍ജുന്റെ വലിയ ആരാധകനാണെന്നും കേരളത്തില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ തന്നെ അതിശയിപ്പിച്ചെന്നും ദുല്‍ഖര്‍ പറയുന്നു.

കേരളത്തില്‍ അല്ലു അര്‍ജുന് ഒരുപാട് ആരാധകര്‍ ഉണ്ട്, ഞാന്‍ ഒരു നടനായി തീരുന്നതിന് മുമ്പ് തന്നെ അല്ലു അര്‍ജുന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ആരാധവൃന്ദം സമാനതകളില്ലാത്തതാണ്.

ഞാനും അദേഹത്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ഡാന്‍സും ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചില സീനുകളൊക്കെ അദ്ദേഹത്തിന് മാത്രമേ ചെയ്യാന്‍ സാധിക്കു എന്ന് തോന്നിയിട്ടുണ്ട്' ദുല്‍ഖര്‍ പറഞ്ഞു.

'എന്റെ ആദ്യ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത്, അത് കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒരിടത്തായിരുന്നു. അവിടെ ഒരു ചെറിയ വീട്ടിലായിരുന്നു ഷൂട്ടിങ്. വേറെ സെറ്റ് ഒന്നും ഇട്ടിരുന്നില്ല. ആ വീടിനുള്ളിലെ ഒരു കബോര്‍ഡില്‍ അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ ഇങ്ങനെ ഒട്ടിച്ചു വച്ചിരിക്കുന്നുണ്ടായായിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ഉള്‍പ്രദേശത്ത് പോലും അല്ലു അര്‍ജുന് ലഭിക്കുന്ന പിന്തുണ അത്രമാത്രമാണ്' ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക