Image

പ്ലസ് വണ്‍ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

Published on 04 August, 2022
 പ്ലസ് വണ്‍ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധികരിച്ചു. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രാവിലെ 11മുതല്‍ പ്രവേശനം നേടാവുന്നതാണ്. അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പത്ത് ശതമാനം സീറ്റ് മാറ്റിവെച്ചാണ് അലോട്ട് മെന്റ് തുടങ്ങുക. ഈ മാസം 25 മുതലാണ് ക്ലാസുകള്‍ തുടങ്ങുന്നത്.


ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടര്‍ന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക