റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തി

 മത്തായി ചാക്കോ  Published on 05 August, 2022
റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തി

സഫേൺ, ന്യൂയോർക്ക്.:  ഈ വർഷവും റോക്ക് ലാൻഡ്  സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ വിജയകരമായി സംഘടിപ്പിച്ചു. ഏകദേശം അൻപതോളം കുട്ടികളും അവരുടെ മാതാപിതാക്കളും ടീച്ചേഴ്സും വോളണ്ടിയേഴ്സ് സും പങ്കെടുത്ത വെക്കേഷൻ ബൈബിൾ സ്കൂൾ കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി.

ജൂലൈ 29 തുടങ്ങി 31 വരെ നടത്തിയ ഈ വർഷത്തെ OVBS വിജയകരമായി സംഘടിപ്പിക്കുന്നതിന് സൺഡേ സ്കൂൾ അധ്യാപകർ,  MGOCSM മെമ്പേഴ്സ് എന്നിവർ. സുത്യർഹമായ പങ്കു നിർവഹിച്ചു.

 സങ്കീർത്തനം 41:4  എന്ന വാക്യത്തെ ആധാരമാക്കി “Our Lord Heals” എന്നുള്ളതായിരുന്നു ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രമേയം.

July 29 വെള്ളിയാഴ്ച വികാരി ഫാദർ ഡോക്ടർ രാജു വർഗീസ്  അച്ഛൻറെ  പ്രാർത്ഥനയോടെ  ഈ വർഷത്തെ  OVBSന് തുടക്കം കുറിച്ചു.  ഭദ്രാസന  ഓ വി ബി എസ് ഡയറക്ടർ  മിസ്റ്റർ രാജു ജോയ് ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് അദ്ദേഹം ഈ വർഷത്തെ തീം സോങ്ങ് കുട്ടി കളെ പഠിപ്പിച്ചു 
ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കിയുള്ള പാട്ട്, കഥകൾ എന്നിവ കൂടാതെ ഗ്രേഡ് തിരിച്ചുള്ള ക്ലാസ്സുകളും ക്രാഫ്റ്റ്, ക്വിസ്, ഗെയിംസ് തുടങ്ങിയവയും അതോടൊപ്പം നടത്തി.

 രണ്ടാംദിവസമായ ശനിയാഴ്ച ഗ്രൂപ്പ് സെഷനു ശേഷം ക്ലാസുകൾ തുടർന്നു ബാർബിക്യു ലഞ്ചും ഫോട്ടോ സെഷനും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഫാദർ ഡോക്ടർ രാജു വർഗീസ്  അച്ഛൻറെ നേതൃത്വത്തിൽ,  ടീഷർട്ടുകൾ അണിഞ്ഞ്  ബലൂണും ഫ്ലാഗ് ഗും പിടിച്ച് കുഞ്ഞുങ്ങളും മുതിർന്നവരും പള്ളിക്ക് ചുറ്റും നടത്തിയ വർണ്ണശബളമായ  പ്രദക്ഷിണം  എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി  പ്രദക്ഷിണത്തിനിടെനീളം കുട്ടികൾ ഓ വിബിഎസ് മുദ്രാവാക്യം വിളികളിൽ ജാഗരൂകരായിരുന്നു
 റാലിക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ ഫാദർ ഡോക്ടർ രാജു വർഗീസ്, മുൻ ഭദ്രാസന സൺഡേസ്കൂൾ സെക്രട്ടറി മിസ്സിസ് ലീലാമ്മ തോമസ്, ഭദ്രാസന സൺഡേ സ്കൂൾ ട്രഷറർ മിസ്റ്റർ ജോൺ ജേക്കബ് മുതലായവർ അനുമോദന പ്രസംഗം നടത്തി തുടർന്ന് കുട്ടിയുടെ ഗ്രേഡ് തിരിച്ചുള്ള പ്രകടനങ്ങൾ നടന്നു മിസ്സ്  മിഷേൽ പോത്തൻറെ നന്ദി പ്രകാശത്തോടെ പരിപാടികൾ സമാപിച്ചു

സൺഡേസ്കൂൾ പ്രിൻസിപ്പിൾ മിസ്സിസ് ആൻസി ജോർജ് വൈസ് പ്രിൻസിപ്പൽ മിസ്സിസ് ടിങ്കി എബ്രഹാം, ഓവിബിഎസ്  കോഡിനേറ്റർസ്: മിസ്സിസ് എലിസബത്ത് കുര്യൻ,  മിസ്സ്  മിഷേൽ പോത്തൻ, മിസ്സിസ് റിനു വർഗീസ് എന്നിവർ ഈ വർഷത്തെ ഓവിബിഎസിന് നേതൃത്വം നൽകി

 വാർത്ത നൽകിയത് : ചർച്ച് പിആർഒ  മത്തായി ചാക്കോ 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക