നെഞ്ചുവേദന: മന്ത്രി ജി.ആര്‍.അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 05 August, 2022
നെഞ്ചുവേദന: മന്ത്രി ജി.ആര്‍.അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടര്‍ന്നു മന്ത്രി ജി.ആര്‍.അനിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെയാണു വീട്ടില്‍ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. 

പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റി. ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക