വരുന്നു ;ദുല്‍ഖറിന്റെ ഗാങ്സ്റ്റര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത' 

ജോബിന്‍സ് Published on 05 August, 2022
വരുന്നു ;ദുല്‍ഖറിന്റെ ഗാങ്സ്റ്റര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത' 

ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത' സെപ്റ്റംബറില്‍ ആരംഭിക്കും. ആക്ഷന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം അടുത്ത മാസം അവസാനത്തോടെയാണ് ചിത്രീകരണം തുടങ്ങുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം.

അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. സിനിമയില്‍ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് ദുല്‍ഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന 'കിംഗ് ഓഫ് കൊത്ത' മാസ് എന്റര്‍ടെയ്നറാണെന്നാണ് സൂചന.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക