ബിരുദപ്രവേശനം നേടിയ ശേഷം പിന്മാറുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കാന്‍ യുജിസി

Published on 05 August, 2022
ബിരുദപ്രവേശനം നേടിയ ശേഷം പിന്മാറുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കാന്‍ യുജിസി

ന്യൂഡല്‍ഹി: 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടി ഒക്ടോബര്‍ 31ന് മുമ്ബ് പിന്‍മാറുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്ന് യുജിസി അറിയിച്ചു.

പ്രവേശനം റദ്ദാക്കിയവര്‍ക്കും മറ്റ് കോളേജുകളിലേക്കോ സര്‍വകലാശാലകളിലേക്കോ മാറുന്നവര്‍ക്കും മുഴുവന്‍ തുകയും തിരികെ ലഭിക്കും.

ഡിസംബര്‍ 31ന് ശേഷം പിന്‍മാറിയാല്‍, ബാക്കി തുക 1,000 രൂപയില്‍ താഴെ പ്രോസസ്സിംഗ് ഫീസായി ഈടാക്കിയ ശേഷം തിരികെ നല്‍കും. കോവിഡിനെത്തുടര്‍ന്ന്, സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിന്‍, ജെ.ഇ.ഇ. അഡ്വാന്‍സ് പരീക്ഷകളില്‍ കാലതാമസമുണ്ടായി. അതിനാല്‍ പ്രവേശന നടപടികള്‍ ഒക്ടോബര്‍ വരെ നീളാന്‍ സാധ്യതയുള്ളതിനാലാണ് യുജിസിയുടെ നീക്കം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക