മലവെള്ളപാച്ചിലില്‍ കാട്ടുതടി പിടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

Published on 05 August, 2022
മലവെള്ളപാച്ചിലില്‍ കാട്ടുതടി പിടിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: സീതത്തോടില്‍ കാട്ടുത്തടി പിടിക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍,വിപിന്‍,നിഖില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇവര്‍ സീതത്തോടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടി പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്ത യുവാക്കളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതും.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സീതത്തോടില്‍ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തില്‍ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകള്‍ ഷൂട്ട് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക