Image

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കണം : മന്ത്രി രാജീവ്

Published on 05 August, 2022
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കണം : മന്ത്രി രാജീവ്

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കണമെന്നും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി.

രാജീവ് പറഞ്ഞു. അപകടകരമായ അവസ്ഥ ഇല്ല. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. പെരിയാറില്‍ ജാഗ്രത വേണം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നഗരത്തിലെ വെള്ളക്കെട്ടില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്ബുകളില്‍ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്ബുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.

തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക