ഭവന, വാഹന വായ്പ ചെലവ് ഉയരും; റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി

Published on 05 August, 2022
ഭവന, വാഹന വായ്പ ചെലവ് ഉയരും; റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി.

പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ് നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക