ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെ മാതാവ് നാലാം നിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തി

Published on 05 August, 2022
ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെ   മാതാവ് നാലാം നിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തി

ബെംഗളൂരു: നാല് വയസ് പ്രായമുളള മകളെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. നോര്‍ത്ത് ബെംഗളൂരുവിലെ എസ്.ആര്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടിയെ എറിഞ്ഞ ശേഷം യുവതി ബാല്‍ക്കണിയുടെ റയിലിംഗില്‍ കയറി കുറച്ച് നേരം നില്‍ക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ യുവതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു.

നാല് വയസുകാരിയായ മകള്‍ക്ക് സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലായിരുന്നു. കുട്ടിയുടെ ഈ അവസ്ഥ കാരണം യുവതി വിഷാദരോഗത്തിലായിരുന്നുവന്നും ഇതാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക