StateFarm

കാണാപ്പൊന്നിന് പോണോരെ ... ; നാട്ടിലെ ഇന്നത്തെ വഹ:(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 05 August, 2022
കാണാപ്പൊന്നിന് പോണോരെ ... ; നാട്ടിലെ ഇന്നത്തെ വഹ:(കെ.എ ഫ്രാന്‍സിസ്)

ചെമ്പിലായാലും കലത്തിലായാലും ബിസ്‌ക്കറ്റ് ആയും ഹോര്‍ലിക്‌സ് ആയും കോളയായും എമ്പാടും സ്വര്‍ണം വിമാനം വഴി കേരളത്തിലെത്തുന്നു . കടല്‍ വഴിയും കര വഴിയും എത്തുന്നത് വേറെ പക്ഷെ ഒരു പണത്തൂക്കം പോലും കേരളത്തിന് പുറത്തേക്ക് പോകുന്നില്ല ! മെയ്വഴി ശാലയിലെ സന്യാസി വര്യന്‍ ചെയ്തത് പോലെ ഇതൊക്കെ മണ്ണിനടിയില്‍ മൂടിയിടുകയാണോ ? അങ്ങനെ ഒരന്വേഷണം നടന്നിട്ടില്ല ഇനി നടക്കുകയുമില്ല.

സ്വര്‍ണക്കടയില്‍ നിന്നോ കൊടുവള്ളിയില്‍ നിന്നോ താമരശ്ശേരിയില്‍ നിന്നോ നാം വാങ്ങി അണിയുന്ന ആഭരണങ്ങള്‍ ഉണ്ടാക്കുന്ന സ്വര്‍ണം മിക്കതും കടത്തു സ്വര്‍ണമായിരിക്കും . നമുക്ക് നല്‍കുന്ന ഗിഫ്റ്റുകളും കിഴിവുകളും എല്ലാം അവരുടെ പൊടികൈകള്‍ . എത്ര സ്വര്‍ണം കിട്ടിയാലും ഒളിപ്പിക്കാന്‍ കെല്പുള്ള കച്ചവടക്കാര്‍ കേരളത്തിലുള്ളപ്പോള്‍ ഒരു പണത്തൂക്കം സ്വര്‍ണം പുറത്തുപോകേണ്ട കാര്യമെന്ത് ?  കൂടെ ഒട്ടിനില്‍ക്കുന്ന എല്ലാ കസ്റ്റംസുകാര്‍ക്കും നികുതി ഉദ്യോഗസ്ഥര്‍ക്കും ഗുണം . ഈ പരസ്പരസഹായ കമ്പനി മൂലം ബാലഗോപാലന്‍ മന്ത്രിക്കോ നിര്‍മലാ മാഡത്തിനോ കിട്ടേണ്ടത് കിട്ടില്ലെന്ന് മാത്രം. 

പണക്കാര്‍ കൂടുതല്‍ പണം ഉണ്ടാക്കികൊണ്ടേയിരിക്കും . പണിക്കാര്‍ അവരോടൊപ്പം നല്ല പണിക്കാരായി തുടര്‍ന്ന് കൊണ്ടേയിരിക്കും ഇടയ്ക്ക് അവര്‍ ആരെങ്കിലും ചക്കരകുടത്തില്‍ കയ്യിട്ടു നോക്കാനോ അത് ഒന്ന് നക്കാനോ തോന്നിയാല്‍ കോഴിക്കോട്ടെ ഇര്‍ഷാദിന്റെ ഗതിയാകും . ഇര്‍ഷാദിനെ പോലെ എത്രയെത്ര ചെറുപ്പക്കാരാണ് പണക്കാരനാകാന്‍ മോഹിച്ചു പരലോകം പൂകൂന്നതെന്നോ ? ആ കണക്കും അങ്ങെനെയൊന്നും പുറത്തു വരില്ല . 

കേരളത്തിലെ സമാന്തര സാമ്പത്തിക ശക്തികളില്‍ ഇത്രയേറെ മാന്യത സ്വര്‍ണലോബിക്ക് മാത്രമേയുള്ളു എല്ലാം ഡീസന്റ് പാര്‍ട്ടികള്‍ കൂട്ടത്തില്‍ അലവലാതികള്‍ വളരെ കുറവ് . ഒരലമ്പിനുമില്ല .ഒന്നിനും മുന്നില്‍ നില്‍ക്കില്ല അതെ സമയം ചെയ്യേണ്ടതെല്ലാം ചെയ്യേണ്ട സമയത്ത് ചെയ്തിരിക്കും കൈ  നനയാതെ മീന്‍ പിടിക്കുന്നത് എങ്ങനെയെന്ന് അവര്‍  ചെയ്തു കാണിച്ചു തരും 

കോഴിക്കോട് പത്തിരിക്കരയിലെ ഇര്‍ഷാദ് കുറേക്കാലമായി ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നു അവിടെ ജ്യേഷ്ഠനും മറ്റു അടുത്ത ബന്ധുക്കളുമുണ്ട് പോകുന്നയിടത്തൊക്കെ സ്വീകരിക്കാന്‍ ആളുമുണ്ട് . ആറു മാസം മുന്‍പ് കല്യാണം കഴിച്ചു . വിദേശത്ത് പോകാത്ത സമയങ്ങളില്‍ ഡ്രൈവിംഗ് പണിക്ക് പോകും ആളൊരു സ്‌റ്റൈലന്‍ ! അടിച്ചു പൊളിക്കുന്ന പ്രകൃതം . ഏറ്റവും ഒടുവില്‍ വിദേശത്തു നിന്ന് വന്നപ്പോള്‍ കൊണ്ട് വന്നത് എത്തിക്കേണ്ടയിടത്ത് എത്തിച്ചില്ല ചക്കരകുടമല്ലേ , ഇര്‍ഷാദ് കയ്യിടുക മാത്രമല്ല നന്നായി ഒന്ന് നക്കി (ജീവിതം നായയും നക്കി)

ആദ്യം സാധനം ചോദിച്ചു നോക്കി , പേടിപ്പിച്ചു നോക്കി പിന്നെ ഭാര്യവീട്ടിലേക്ക് പോകും വഴി പിടിച്ചു വച്ച് വേദനിപ്പിച്ചു നോക്കി വീട്ടില്‍ വിളിച്ചു പറഞ്ഞു മുന്നറിയിപ്പ് നല്‍കി നോക്കി . ഇര്‍ഷാദിന്റെ വിധി ദുര്‍മരണം തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ . ഇതിനിടെ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി ആയിടെ കാണാതായ ദീപക്കിന്റേത് ആണെന്ന്  കരുതി അവരുടെ വീട്ടുകാര്‍ ഏറ്റുവാങ്ങി ഹിന്ദു ആചാരപ്രകാരം കത്തിച്ചു കളഞ്ഞു ഇതിനിടെ മേപ്പയ്യൂര്‍ പോലീസ് ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചു വച്ച് . കാരണം ദീപക്കിന്റെ പല സുഹൃത്തുക്കളും മൃതദേഹം ദീപക്കിന്റെതല്ല എന്ന് തീര്‍ത്ത് പറഞ്ഞിരുന്നു മൃതദേഹമാകട്ടെ വെള്ളത്തില്‍ കിടന്നു  വീര്‍ത്തു ജീര്‍ണ്ണിച്ചിരുന്നുവല്ലോ .

പോലീസ് ഡി.എന്‍.എ എടുത്തു വച്ചത് നന്നായി . ഇര്‍ഷാദിന്റെ വാപ്പയുടെയും ഉമ്മയുടെയും ഡി.എന്‍.എ എടുത്ത് അതുമായി ഒത്ത്  നോക്കാന്‍ ആ പോലീസ് നടപടി കൊണ്ട് കഴിഞ്ഞു . അങ്ങനെ ആ മൃതശരീരം ദീപക്കിന്റെതല്ല , ഇര്‍ഷാദിന്റേത് ആണെന്ന് തെളിഞ്ഞു . ഇനി കേസാകും ചിലര്‍ കുറ്റവാളികളാകും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുകയും ചെയ്യും . ഏത് കേസിലേത് പോലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഈ കേസിലും കാണാമറയത്ത് ആകും അതാണതിന്റെ കളി മോനെ ..

വാല്‍ക്കഷ്ണം : കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ പിണറായി സാര്‍ അനില്‍ മന്ത്രിയെ ശാസിച്ചിരുന്നുവല്ലോ നെഞ്ചുവേദനയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലാണത്രെ ! 

കെ.എ ഫ്രാന്‍സിസ് 

ഗോൾഡ് 2022-08-06 00:42:55
kadalinakkare ponore kaana ponninu ponore - poyi varumbol enthu kondu varum kai niraye poyi varumbol enthu kondu varum pathinaalaam raavile paalaazhi thirayile malsya kanyakamaarude maanikya kallu tharaamo oho.... ho.. oho.... ho.. oho.... ho.. ഇതൊക്കെ പഴയ സ്റ്റൈൽ. ഇന്നിപ്പോൾ കടലിനക്കരെ പോണവർ കൊണ്ടുവരുന്നത് മൽസ്യ കന്യകമാരുടെ പൊന്നിന് പകരം ഗോൾഡ് [പൊന്ന് ] ആയിരുന്നു. മല ഥ്വരാത്തിൽ ആണ് ഇപ്പോൾ മലബാർ പൊന്ന് കൊണ്ടുവരുന്നത് എന്ന് മാത്രം. അത് കഴുത്തിൽ അണിഞ്ഞാണ് ഇപ്പോൾ ചിലർ ഞെളിഞ്ഞു നടക്കുന്നത്. -സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക