വിജയ് ദേവെരകൊണ്ട ചിത്രം ലൈഗറിന്റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി

Published on 05 August, 2022
വിജയ് ദേവെരകൊണ്ട ചിത്രം ലൈഗറിന്റെ സെന്‍സറിങ്ങ് പൂര്‍ത്തിയായി

വിജയ് ദേവെരകൊണ്ട നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ലൈഗര്‍'‍. പുരി ജഗനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാവും ഒരുക്കിയത്.

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. ചിത്രത്തില്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളുമുണ്ട്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' ചാമ്ബ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക