'ദേവദൂതര്‍ പാടി'-യൂട്യൂബില്‍ കണ്ടത് ഒരു കോടിയലധികം പേര്‍

Published on 05 August, 2022
'ദേവദൂതര്‍ പാടി'-യൂട്യൂബില്‍ കണ്ടത് ഒരു കോടിയലധികം പേര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.

റിലീസിന് മുന്നോടിയായി ചിത്രത്തിലെ ‘ദേവദൂതര്‍ പടി’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഭരതന്‍റെ കാതോട് കാതോരം എന്ന ചിത്രത്തിന് ഒ.എന്‍.വി കുറുപ്പ്- ഔസേപ്പച്ചന്‍, യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 1985-ല്‍ പുറത്തിറങ്ങിയ ഈ ഗാനം പുതുതായി ആലപിച്ചിരിക്കുന്നത് ബിജു നാരായണനാണ്.

37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ദേവദൂതര്‍ പടി’ എന്ന ഗാനം വീണ്ടുമെത്തുന്നത്. ഇത്തവണത്തെ ഗാനത്തിന്‍റെ ഹൈലൈറ്റ് ചാക്കോച്ചന്‍റെ ഡിസ്കോ നൃത്തമായിരുന്നു. ഉത്സവപ്പറമ്ബുകളിലും മറ്റും അത്തരമൊരു സ്ഥിരം കഥാപാത്രം ഉണ്ടാകുമെന്നും ചാക്കോച്ചന്‍ ആ വ്യക്തിയെ മനോഹരമായി ചിത്രീകരിച്ചെന്നും ആരാധകര്‍ പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക