രാജ്യതലസ്ഥാനത്ത് പട്ടം പറത്തുന്നത് നിരോധിക്കാനാവില്ല ; ഡല്‍ഹി ഹൈകോടതി

Published on 05 August, 2022
 രാജ്യതലസ്ഥാനത്ത്  പട്ടം പറത്തുന്നത് നിരോധിക്കാനാവില്ല ;   ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടം പറത്തുന്നത് നിരോധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പട്ടം പറത്തുന്നത് ഒരു സാംസ്കാരികവും മതപരവുമായ ആചാരമാണെന്ന് നിരോധിക്കാനാവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ട് ഹൈകോടതി ബെഞ്ച് പറഞ്ഞു

പട്ടം പറത്തല്‍, വില്‍പ്പന-വാങ്ങല്‍, സംഭരണം, എന്നിവ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സന്‍സര്‍ പാല്‍ സിങ് എന്നയാള്‍ പൊതുതാത്‌പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

അതേസമയം, ചൈനീസ് സിന്തറ്റിക് 'മാഞ്ച' വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) ഉത്തരവ് പാലിക്കണമെന്ന് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പട്ടം ചരടുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍മൂലം ഒട്ടേറെ പേര്‍ മരിച്ചിട്ടുണ്ട്. പക്ഷികള്‍ ചാവുന്നതും പരിക്കേല്‍ക്കുകയും ചെയ്യുന്നത് പതിവാണെന്നും ഹര്‍ജിയില്‍ പറയുന്നു. 2006-ല്‍ പട്ടം ചരട് ദേഹത്ത് കുരുങ്ങിയപ്പോള്‍ തനിക്ക് ഒരു അപകടമുണ്ടായെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിരല്‍ മുറിഞ്ഞെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയത/ദേശസ്നേഹം 2022-08-05 19:08:51
ദേശീയതയും ദേശ സ്നേഹവും :- പ്രധാന മന്ത്രിയുടെ ആഹ്വാനം കേൾക്കാൻ നോക്കി ഇരുന്ന പോലെ ആണ് ചിലരുടെ ദേശസ്നേഹ പ്രഹസനം കാണുമ്പോൾ. ഡെയിലി വെച്ച് ഫ്ലാഗ് സ്റ്റാറ്റസ്, അശോക സ്തംഭം, ആർമി ചിത്രങ്ങൾ ശെൻറ്റെ പൊന്നെ ഇതൊക്കെ പണ്ടും ആളുകൾ സ്വയമേ ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ ആണ്. എന്നാണ് ർ സ്സ് സ് -ദേശ സ്നേഹത്തിൻറ്റെ മൊത്തവ്യാപാരികൾ ആയത്? ഇവർക്കുമുമ്പു ഇവിടെ ദേശ സ്നേഹം ഇല്ലായിരുന്നോ? ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കാൻ ഉള്ളതാണ് അല്ലാതെ ദേശ സ്നേഹ വിഗ്രഹ ദൈവങ്ങൾ ആയി അവ മാറുമ്പോൾ അരോചകമായി ആണ് ശരിക്കും തോന്നുന്നത്. ഓഗസ്റ്റ് 15 എന്ന വിശിഷ്ട ദിനത്തിൽ മാത്രമായി അഭിമാനത്തോടെ പ്ലാസ്റ്റിക് തണ്ടിൽ കുത്തിയ ചെറിയ കൊടി സൈക്കിളിൽ വെച്ച് നടന്ന ഒന്നും അറിയാത്ത പ്രായത്തിൽ പോലും ഇന്ത്യ എന്ന വികാരവും പതാക കാണുമ്പോൾ ഉള്ള അഭിമാനവും ആരും പറഞ്ഞു തരാതെ തന്നെ ബാല്യ മനസ്സിൽ ഉണ്ട് അത് മരിക്കുന്ന വരെ കാണുകേം ചെയ്യും.... അല്ലാതെ ഔചത്യം ഇല്ലാത്ത രീതിയിൽ ഫ്ലാഗ് എവിടേം കുത്തി തിരുകുന്ന ആളുകളെ കാണുമ്പോൾ എനിക്ക് മനസ്സിൽ തോന്നുന്ന ഒരു സിനിമ രംഗം ഉണ്ട്...മേലെപറമ്പിൽ ആൺ വീട്ടിൽ...ജഗതി ആദ്യമായ് പാന്റ് ഇട്ടിട്ടു "അമ്മാവാ ദ്ദേ പാന്റ്, അച്ഛാ ദ്ദേ പാന്റ്" എന്ന് പറഞ്ഞൂ ഒറ്റക്കാലിൽ തുള്ളി നടക്കുന്ന ഹാസ്യരംഗം ആണ്...അപ്പോൾ അമ്മയായ മീന നോക്കുന്ന ഒരു ദയനീയ നോട്ടം ഉണ്ട് അതാണ് എനിക്ക് ഇവറ്റകളെ കാണുമ്പോൾ തോന്നുന്നത്... ദേശീയ അഭിമാന ചിഹ്നങ്ങളെ സ്വാർത്ഥ പരമായി മറ്റുള്ളവരെ കാണിക്കാൻ ദുരുപയോഗം ചെയ്യുന്ന so called ദേശസ്നേഹികൾ...ഹാ! കഷ്ട്ടം. ദേശസ്നേഹത്തെ കപട ദേശീയതയിലൂടെ ... ഭരണത്തിലെ പാളിച്ചകൾ മറക്കാൻ; ദേശീയത ആയുധം ആക്കുന്നു എന്നേ ഉള്ളൂ... ഗോഡ്സെ ദിനം ആചരിക്കുന്ന ഇവറ്റകളുടെ രാജ്യസ്നേഹം എല്ലാവർക്കും അറിയാം... ഈ ലോകത്തിൽ ഉള്ള എല്ലാവരും മനുഷ്യർ അല്ലേ.. ? എന്തിനാണ് ഒരു പരിധിക്ക് അപ്പുറം മതവും, വംശവും, ദേശീയതയും കൊണ്ടാടുന്നത്... മറ്റു മനുഷ്യരെ അന്യരായി കരുതുന്നവർക്കുള്ള സൂക്കേടാണ് ഫ്ലാഗ് പ്രൊഫൈലിൽ തൂക്കൽ, യെസ് അത് മതത്തിന്റെ കാര്യത്തിൽ ആയാലും ശെരി ദേശ്യതയുടെ കാര്യത്തിൽ ആയാലും ശെരി... ക്രിസ്ത്യൻ വിഭാഗത്തിൽ ക്നാനായ എന്നൊരു ഐറ്റം ഉണ്ട്, അവര് കാറിൻറ്റെ പിന്നിൽ AD ഏതോ വർഷം പിന്നെ കപ്പൽ വെക്കും...എന്തിനാണ് മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി തങ്ങൾക്ക് എന്തോ ചേന കൂടുതൽ ഉണ്ട്, എന്ന് അറിയിക്കാൻ മാത്രമാണ്...ഇവർ പോന്ന സിറിയയിൽ ഇപ്പോൾ കനാന്യർ ഉണ്ടോ?, അതോ എല്ലാം ഇങ്ങു പൊന്നോ? **പരിഗണനയാണ് ഏത് ബന്ധത്തെയും തീവ്രമാക്കുന്നത്.* *പരിഗണന ഇല്ലാത്തിടത്ത് സ്നേഹം വെറും വാക്ക് മാത്രമാണ്.* *ആത്മാവില്ലാത്ത ജീവനില്ലാത്ത വെറും പാഴ്‌വാക്ക്..* *''ഭാരതത്തിൽ മാത്രമല്ല പുരാണങ്ങൾ ഉള്ളത്. ലോകത്തിലെ പല ഭാഗങ്ങളിലും സംസ്ക്കാരവും സാഹിത്യവും ഉണ്ട്. അവയെ ദൈവീകം എന്ന് അവരാരും ആരാധിക്കുന്നില്ല. *ആദ്യം ദേസീയതയും ദേശ സ്നേഹവും ഒന്നല്ല എന്നത് മനസ്സിലാക്കൂ . എന്തിനേറെ പറയുന്നു; അമേരിക്കയിലെ ട്രംപ്ലിക്കൻസും ഇതുപോലെ തന്നെ. അവർ മൂത്രം കുടിക്കുന്നില്ല, ചാണകത്തിൽ കുളിക്കുന്നില്ല എന്ന് കരുതാം!!!!-
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക