Image

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ സമരം: കാരണം ശമ്പള വര്‍ധന കരാര്‍ ലംഘിച്ചത് 

Published on 05 August, 2022
ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ സമരം: കാരണം ശമ്പള വര്‍ധന കരാര്‍ ലംഘിച്ചത് 


 
ന്യൂഡൽഹി : ലോക പ്രശസ്ത ന്യൂസ് ഏജന്സി  റോയിട്ടേഴ്സിലെ ജീവനക്കാരും സമര രംഗത്ത് . വാഗ്ദാനം നല്കിയ ശമ്പള വർദ്ധനവ് പാലിക്കാത്തതിൽ  പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ് അമേരിക്കയിലെ പത്രപ്രവര്ത്തകർ  സമരം ചെയ്തത്.

വ്യാഴാഴ്ച 24 മണിക്കൂർ  നീണ്ട പ്രതിഷേധ സമരത്തിന്  തുടക്കം കുറിച്ചു  ജോലി നിര്ത്തിവച്ച്‌ ജീവനക്കാർ  പ്രതിഷേധിക്കുകയായിരുന്നു രാവിലെ  ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. ഒരു ശതമാനം ശമ്പ ള വര്ധനവ് വര്ഷത്തിൽ  നല്കുമെന്ന വാഗ്ദാനം പാലിക്കാത്തതാണ് സമരത്തിനാധാരം. 300 ജീവനക്കാരാണ് സമരത്തിൽ  പങ്കെടുത്തത്.

ഒരു ശതമാനം ശമ്ബള വര്ധനവ് വച്ചുള്ള മൂന്ന് വര്ഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാർ  പറഞ്ഞു. തൊഴിലാളി യൂണിയനായ ന്യൂസ് ഗില്ഡാണ് സമരവുമായി രംഗത്തുള്ളത്.

അതേസമയം, കരാറിന്റ കാര്യത്തിൽ  ന്യൂസ് ഗില്ഡുമായി ഒത്തുതീര്പ്പിലെത്താൻ  സന്നദ്ധ
മാണെന്ന് റോയിട്ടേഴ്സ് പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക