Image

നാന്‍സി വന്നു, പോയി: ഒന്നും സംഭവിച്ചില്ല (ലേഖനം: സാം നിലമ്പള്ളില്‍)

Published on 06 August, 2022
നാന്‍സി വന്നു, പോയി: ഒന്നും സംഭവിച്ചില്ല (ലേഖനം: സാം നിലമ്പള്ളില്‍)

നാന്‍സി പെലോസിയുടെ പൊളിറ്റിക്‌സിനോട് യോജിപ്പില്ലെങ്കിലും ചൈനയുടെ ഭീഷണികളെ വകവെയക്കാതെ  തയ്‌വാനില്‍ അവര്‍ നടത്തിയ സന്ദര്‍ശ്ശനത്തെ വാഴ്ത്താതിരിക്കാന്‍ സോധ്യമല്ല. ഒരുപക്ഷേ, വരാന്‍പോകുന്ന മിഡ് ടേം എലക്ഷനില്‍ നേട്ടമുണ്ടാക്കാമെന്ന് വിചാരിച്ചായിരിക്കും ഡെമോക്രാറ്റിക് പാര്‍ട്ടി ഇങ്ങനെയൊരു സന്ദര്‍ശ്ശനത്തിന് വഴിയൊരുക്കിയത് . തീക്കൊള്ളികൊണ്ടാണ് നാന്‍സി തലചൊറിയുന്നതെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അണഞ്ഞുപോയ തീക്കൊള്ളിയും പിടിച്ചുകൊണ്ട്  ചൈനീസ് പ്രസിഡണ്ട് നില്‍ക്കുന്നത് സങ്കല്‍പിക്കാവന്നതേയുളള്ളു

ലോകസമാധാനത്തിനും ജനാധിപത്യത്തിനും ഭീഷണിയായ രണ്ടു ചട്ടമ്പിരാജ്യങ്ങളാണ് റഷ്യയും ചൈനയും. അയല്‍രാജ്യങ്ങളുടെ ഭൂമികയ്യേറുക, സമാധാനപ്രിയരായ അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുക നിസ്സാരകാരണങ്ങള്‍ ഉന്നയിച്ച് ആക്രമിക്കുക ഇതെല്ലാമാണ് ഈ രണ്ട് രാജ്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ചൈന സമ്പത്തികമായും സൈനികമായും അമേരിക്കക്ക് ഒപ്പമെത്തിയതാണ് ഭീഷണാജനകം. ചട്ടമ്പയുടെ കയ്യില്‍ ആയുധങ്ങള്‍കിട്ടിയാല്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു രാജ്യം സാമ്പത്തികമായി ഉയരുന്നത് സ്വീകാര്യമാണ്.  എന്നാല്‍ ചൈന അവരുടെ സമ്പത്ത് ദരിദ്രരാജ്യങ്ങളെ കടക്കെണിയില്‍ പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനാണ് ഉപയോഗിക്കുന്നത്. ഉദാഹരണം ശ്രീലങ്ക പാകിസ്ഥാന്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍. 

ചൈന പുരോഗതി നേടിയതില്‍ അസൂയപെട്ടിട്ട് കാര്യമില്ല. അവിടുത്തെ ഭരണകര്‍ത്താക്കളുടെ  ഇശ്ചാശക്തിയും ജനങ്ങളുടെ അധ്വാനശീലവുംകൊണ്ട് കൈവരിച്ചതാണത്. അതിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍കൊണ്ടാണ് അവര്‍ ഇത്രവലിയ മുന്നേറ്റം കൈവരിച്ചത്. ഇന്‍ഡ്യാക്കാരും ചൈനാക്കാരും തമ്മിലഉള്ള വ്യത്യസം അവര്‍ രാജ്യസ്‌നേഹമുളളവരാണ് കഠിനാധ്വാനികളാണ് എന്നുള്ളതാണ്. ഇന്‍ഡ്യാക്കാര്‍ മടിയന്മാരും രാജ്യസ്‌നേഹം ഇല്ലാത്തവരുമാണ്. രാജ്യം തനിക്കെന്തു തരുമെന്നാണ് ഇന്‍ഡ്യക്കാര്‍ ചിന്തിക്കുന്നത്., രാജ്യത്തിനുവേണ്ടി തനിക്കെന്തുചെയ്യാന്‍ സാധിക്കുമെന്നല്ല. 

കമ്മ്യൂണിസ്റ്റുഭരണം ചൈനക്ക് ഗുണംചെയ്തിട്ടുണ്ട്. സോവ്യറ്റ് റഷ്യയുടെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച ചൈനീസ് ഭരണാധികാരികള്‍ കമ്മ്യൂണിസം ജനങ്ങളുടെ വായടക്കാനും സ്വാതന്ത്ര്യം നിഷേധിക്കുനുമാണ് വിനിയോഗിച്ചത്. കമ്മ്യൂണിസത്തിന്റെ മറവില്‍ കാപ്പിറ്റലിസം നടപ്പിലാക്കി. അമേരിക്കന്‍ വ്യവസായികളെ പൂമാലയിട്ട് സ്വീകരിച്ചു. പണിമുടക്കും സമരങ്ങളുമില്ലാത്ത ചൈനയിലേക്ക്  തങ്ങളുടെ വ്യവസായങ്ങള്‍ പറിച്ചുനട്ടു അമേരിക്കന്‍ വ്യവസായികള്‍. അവിടെ ചുരുങ്ങിയ ചിലവില്‍ ഉത്പന്നങ്ങളുണ്ടാക്കി അമേരിക്കയില്‍ തിരികെകൊണ്ടുവന്ന് വലിയവിലക്കുവിറ്റ് അവര്‍ കൂടുതല്‍ സമ്പന്നരായി. എന്നാല്‍ ചൈന അതില്‍നിന്ന് മുതലെടുത്തത് പിന്നീടാണ് മനസിലാക്കിയത്. അമേരിക്കന്‍ ടെക്‌നോളജി മോഷ്ടിച്ച് അവര്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ ഉണ്ടാക്കിവിറ്റ്  ലോകമാര്‍ക്കറ്റ് കീഴടക്കി. അമേരിക്കന്‍ വ്യവസായങ്ങള്‍ ചൈനയിലേക്ക് പറിച്ചുനട്ട നാള്‍മുതലാണ് അവരുടെ പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടം ആരംഭിച്ചത്.

ചൈനയും തയ്‌വാനും തമ്മിലുള്ള വ്യത്യാസം ഒന്ന് കമ്മ്യൂണിസ്റ്റ് സ്വേശ്ചാതിപത്യവും മറ്റേത് ജനാധിപത്യവുമാണെന്നതാണ്. തയ്‌വാനെന്ന  കൊച്ചുരാഷ്ട്രം ജനാധിപത്യഭരണത്തിന്‍കീഴില്‍ വന്‍പുരോഗതി കൈവരിച്ചു. അവിടുത്തെ ജനങ്ങള്‍, പ്രത്യേകിച്ചും യുവതലമുറ, ചൈനയോട് ചേരാന്‍ ആഗ്രഹിക്കുന്നില്ല. അടുത്തിടെ നടന്ന സര്‍വേയില്‍ കാണിക്കുന്നത്  95 ശതമാനംപേരും തങ്ങളുടെരാജ്യം സ്വതന്ത്രരാഷ്ട്രമായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്. അങ്ങനെയുള്ള ഒരു ജനാധിപത്യരാജ്യത്തെയാണ് സ്വേശ്ചാതിപത്യരാജ്യം കയ്യടക്കാന്‍ തുനിയുന്നത്. ലോകജനാധിപത്യത്തിന്റെ കാവല്‍ഭടനായ അമേരിക്കയാണ് ചൈനയുടെ അത്യാഗ്രത്തിന് വിലങ്ങുതയിയായി നില്‍ക്കുന്നത്. എന്തുകൊണ്ട് ലോകജനാധിപത്യ രാജ്യങ്ങള്‍ തയ്‌വാനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നില്ല. അമേരിക്കയും ഇന്‍ഡ്യയും മുന്നിട്ടിറങ്ങിയാല്‍ ലോകത്തിലെ മറ്റ് ജനാധിപത്യരാജ്യങ്ങള്‍  അവരുടെവഴി പിന്‍തുടരുമെന്നതില്‍ സംശയമില്ല. ലോകരാജ്യങ്ങള്‍ തയ്‌വാനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

ചൈന മസ്സില്‍ പെരുപ്പിച്ചിട്ടും അതിനെല്ലാം പുല്ലുവിലകല്‍പിച്ച് തയ്‌വാനില്‍ സന്ദര്‍ശ്ശനം നടത്തിയ നാന്‍സി പെലോസിയെ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു.

മുറിവാല്.
ഒരിക്കല്‍ ഞാന്‍ ന്യുയോര്‍ക്കില്‍നിന്ന്  ഡിട്രോയിറ്റിലേക്ക് യാത്രചെയ്യുമ്പോള്‍ പ്‌ളെയിനില്‍ എന്റെസമീപം ഒരു ചൈനീസ് പെണ്‍കുട്ടി വന്നിരുന്നു. പത്തോ പതിനൊന്നോ വയസുള്ള അവളുടെ ഫാമിലി മറ്റൊരു സീറ്റിലായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ചിരിച്ചു.   Are you from China?   എന്ന് ചോദിച്ചപ്പോള്‍ പരിഭ്രമികകുന്നതുകണ്ട്  അവള്‍ക്ക് ഇംഗ്‌ളീഷ് അറിയത്തില്ലെന്ന് മനസിലായി. വിരല്‍ ചൂണ്ടിക്കൊണ്ട്"ചൈന' എന്ന് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു "തായ്‌പേ'. പത്തുവയസുകാരി വളരെ അഭിമാനത്തോടെയാണ് അവളുടെ രാജ്യത്തിന്റെ പേര് ഉദ്ധരിച്ചത്. കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള വിദ്വേഷം ആ സുന്ദരമുഖത്ത് ഞാന്‍കണ്ടു. തയ്‌വാന്റെ മറ്റൊരുപേരാണ്  "തായ്‌പേ.'

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക