Image

ബസ് നിറയെ കുടിയേറ്റക്കാരെ ആബട്ട് ന്യൂയോർക്കിലേക്ക് അയച്ചു 

Published on 06 August, 2022
ബസ് നിറയെ കുടിയേറ്റക്കാരെ ആബട്ട് ന്യൂയോർക്കിലേക്ക് അയച്ചു 

 

ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഒരു ബസ് നിറയെ കുടിയേറ്റക്കാരെ ന്യുയോർക്ക് സിറ്റിയിലേക്ക് അയച്ചു. കുടിയേറ്റക്കാരെ കൊണ്ടു ടെക്സസ് എത്രമാത്രം വീർപ്പു മുട്ടുന്നു എന്ന് കാണിക്കാനാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

യു എസ്-മെക്സിക്കോ അതിർത്തി കടന്നു വരുന്നവരുടെ ബാഹുല്യം കാണാൻ സിറ്റി മേയർ എറിക് ആഡംസിനെ റിപ്പബ്ലിക്കൻ ഗവർണർ ക്ഷണിച്ചിരുന്നു. എന്നാൽ ആഡംസ് അത് നിരസിച്ചു. അതിനെ തുടർന്നാണ് ആബട്ടിന്റെ ഈ നടപടി. 

ഏപ്രിൽ മുതൽ വാഷിംഗ്ടണിലേക്കു ഇതേ പോലെ കുടിയേറ്റക്കാരെ അയച്ചിരുന്ന ആബട്ട് പറയുന്നത് ബൈഡൻ ഭരണകൂടത്തിന്റെ 'തുറന്ന അതിർത്തി' നയം ടെക്സസ് സമൂഹങ്ങളെ സമ്മർദ്ദത്തിലാക്കുന്നു എന്നാണ്. "ന്യുയോർക്കും ഈ കുടിയേറ്റക്കാർക്ക് നല്ല ഇടമാണ്. അവർക്കു മേയർ ആഡംസ് അവകാശപ്പെടുന്ന ഭവനങ്ങൾ പോലെ നഗരത്തിന്റെ സൗകര്യങ്ങൾ ലഭിക്കും," ആബട്ട് പറഞ്ഞു. "എല്ലാ കുടിയേറ്റക്കാരെയും കൈ നീട്ടി സ്വീകരിക്കുമെന്ന വാഗ്ദാനം ആഡംസ് നടപ്പാകും എന്ന് വിശ്വസിക്കുന്നു."

ഭവനരഹിതർക്കു അടിയന്തരമായി കൂര നൽകണമെന്ന നയം ന്യുയോർക്കിലുണ്ടെന്നു ആബട്ട് ചൂണ്ടിക്കാട്ടി. എന്നാൽ ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ നിറഞ്ഞു കവിയുകയാണെന്നു ആഡംസ് നേരത്തെ താക്കീതു നൽകിയിരുന്നു.ബൈഡൻ ഭരണകൂടത്തിന്റെ സഹായം അദ്ദേഹം അന്ന് അഭ്യർത്ഥിച്ചു. 

വാഷിംഗ്ടണിലും ന്യയോർക്കിലും എത്തിയ കുടിയേറ്റക്കാർക്ക് യു എസിൽ എവിടെയും സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക