Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് (ശനി)

Published on 06 August, 2022
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് (ശനി)

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്ദീപ് ധന്‍കര്‍ (എന്‍ഡിഎ), മാര്‍ഗരറ്റ് അല്‍വ (പ്രതിപക്ഷം) എന്നിവരാണു മത്സരരംഗത്ത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണു വോട്ട് ചെയ്യുന്നത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണപക്ഷമായ എന്‍ഡിഎക്കു ജയമുറപ്പാണ്. 

തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നു പ്രഖ്യാപിച്ചതു അല്‍വയ്ക്കു ദോഷം ചെയ്യും. തങ്ങളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നേതാവായ അല്‍വയെ പ്രഖ്യാപിച്ചതെന്നാണു തൃണമൂലിന്റെ പരാതി. 

പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേല്‍ക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക