മൂന്നാറില്‍ ഉരുള്‍പൊട്ടി; ആളപായമില്ല, ക്ഷേത്രം ഉള്‍പ്പടെ മണ്ണിനടിയില്‍

Published on 06 August, 2022
മൂന്നാറില്‍ ഉരുള്‍പൊട്ടി; ആളപായമില്ല, ക്ഷേത്രം ഉള്‍പ്പടെ മണ്ണിനടിയില്‍

മൂന്നാര്‍:  മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിലായി. ഉരുള്‍പൊട്ടലില്‍ ആളപായമില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎല്‍എ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. മൂന്നാര്‍ വട്ടവിള ദേശീയപാത തകര്‍ന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക