ഇന്ധനവില കുതിച്ചു കയറിയപ്പോൾ ആവശ്യക്കാർ കുറഞ്ഞു 

Published on 06 August, 2022
ഇന്ധനവില കുതിച്ചു കയറിയപ്പോൾ ആവശ്യക്കാർ കുറഞ്ഞു 

 

ജൂൺ മധ്യത്തോടെ വില കുറഞ്ഞു തുടങ്ങിയ ഇന്ധനത്തിനു ആവശ്യക്കാരും കുറഞ്ഞു. കോവിഡ് മഹാമാരിയുടെ ആദ്യനാളുകളിൽ കണ്ടപോലെയുള്ള വീഴ്ച. 

റെക്കോർഡിട്ടു ഗാലനു $5.01 എത്തിയിരുന്ന വില ജൂൺ 14 മുതൽ തുടർച്ചയായി താഴ്ന്നു. വ്യാഴാഴ്ച ദേശീയ ശരാശരി വില $4.13 ആയിരുന്നു. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇ ഐ എ) നൽകുന്ന കണക്കനുസരിച്ചു കഴിഞ്ഞ ആഴ്ച ഗ്യാസോലിനുള്ള ആവശ്യം പ്രതിദിനം 9.25 മില്യൺ ബാരലിൽ നിന്നു 8.54 മില്യൺ ബാരലായി കുറഞ്ഞു. ഇതിനു മുൻപ് 2020 ജൂലൈയിൽ കോവിഡ് മൂലം യാത്രകൾ കുറഞ്ഞപ്പോഴായിരുന്നു ഇങ്ങിനെ ആവശ്യക്കാർ കുറഞ്ഞത്. 

വില കൂടിയപ്പോൾ ആളുകൾ യാത്രകളിൽ മാറ്റം വരുത്തി എന്നാണ് എ എ എയുടെ നിഗമനമെന്നു വക്താവ് ആൻഡ്രൂ ഗ്രോസ് പറഞ്ഞു. വാഹനങ്ങൾ ഉപയോഗിക്കുന്ന 64% പേരും മാർച്ച്
മുതൽ ഗ്യാസ് ഉപയോഗം പരിമിതപ്പെടുത്തുന്ന ശീലം തുടങ്ങി എന്നാണ് അവർ പറയുന്നത്. 

ആവശ്യം കുറയുന്നു എന്ന ആശങ്ക ഉയർന്നതോടെ അസംസ്കൃത എണ്ണയുടെ വില കുറച്ചു തുടങ്ങിയിട്ടുമുണ്ട്. ഇത് രണ്ടു തുടർന്നാൽ, ഗ്യാസ് വില ഇനിയും ഇടിയും എന്നാണ് എ എ എ പറയുന്നത്. 

എണ്ണ വിൽക്കുന്ന ഒപെക് ഉത്പാദനം ഒരു ലക്ഷം ബാരൽ വരെ കൂട്ടും എന്നാണ് പ്രതീക്ഷ. പക്ഷെ അതിനു ചില്ലറ വില്പന വിളകളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയില്ലെന്നാണ് എ എ എ വിലയിരുത്തുന്നത്. 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക