മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാന്‍ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം - റവ.ഫാ.ജേക്കബ് അനീഷ് വര്‍ഗീസ്. 

ഷാജീ രാമപുരം Published on 06 August, 2022
മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാന്‍ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം - റവ.ഫാ.ജേക്കബ് അനീഷ് വര്‍ഗീസ്. 

ഡാലസ്: മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാന്‍ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന്  കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ ഡാലസ് സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ (14133 Dennis Lane, Farmers Branch, Tx 75234) വെച്ച് നടന്ന ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്റെ പ്രാരംഭ ദിവസത്തെ മുഖ്യ സന്ദേശത്തിലൂടെ നാഗപ്പൂര്‍ സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ജേക്കബ് അനീഷ് വര്‍ഗീസ്  അഹ്വാനം ചെയ്തു.

 ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോള്‍ ആണ് മനുഷ്യന്‍ സംശയത്തിന് അടിമകള്‍ ആകുന്നതെന്നും വേദവചനത്തെ അടിസ്ഥാനമാക്കി ഉത്ബോധിപ്പിച്ചു. . കെഇസിഎഫ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വിവിധ സഭാവിഭാഗത്തില്‍പ്പെട്ട അനേക വൈദീകരും, വിശ്വാസികളും പങ്കെടുത്തു. ഇന്നും, നാളെയും വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടക്കുന്ന  കണ്‍വെന്‍ഷനിലും ഫാ.ജേക്കബ് അനീഷ് വര്‍ഗീസ് മുഖ്യസന്ദേശം നല്‍കും. 

 
ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഡാളസിലെ 21 ഇടവകളിലെ ഗായകര്‍ ഉള്‍പ്പെടുന്ന എക്ക്യൂമെനിക്കല്‍ ഗായക സംഘത്തിന്റെ  ഗാനശുശ്രുഷ കണ്‍വെന്‍ഷനെ ഭക്തിസാന്ദ്രമാക്കി. ജനറല്‍ സെക്രട്ടറി അലക്‌സ് അലക്സാണ്ടര്‍ ഏവരെയും  സ്വാഗതം ചെയ്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക