'വെട്ടി മാറ്റിയ ആ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുന്നുമ്മേല്‍ ശാന്ത ഇന്ന് വെറേ ലെവലായെനെ'; സോന നായര്‍

ജോബിന്‍സ് Published on 06 August, 2022
'വെട്ടി മാറ്റിയ ആ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുന്നുമ്മേല്‍ ശാന്ത ഇന്ന് വെറേ ലെവലായെനെ'; സോന നായര്‍

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരന്‍. ചിത്രത്തില്‍ കുന്നുമ്മേല്‍ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ്  ശ്രദ്ധ നേടുന്നത്.

മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനില്‍ നിന്ന് വെട്ടി മാറ്റിയ ആ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുന്നുമ്മേല്‍ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തില്‍ ആ കഥാപാത്രം മോശമാണെങ്കിലും അവര്‍ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.

അവര്‍ക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതില്‍ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തില്‍ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പള്‍ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.

ചിത്രത്തില്‍ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിനെയും ഭാവനേയും തമ്മില്‍ ഒരുമിപ്പിക്കാന്‍ വേണ്ടി താന്‍ സംസാരിക്കുന്ന ഒരു സീന്‍. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോള്‍  ആ സീന്‍ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തില്‍ താന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടര്‍ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക