അമലാ പോളിന്റെ 'അതോ അന്ത പറവൈ പോല' പ്രദര്‍ശനത്തിനൊരുങ്ങുന്നു

Published on 06 August, 2022
അമലാ പോളിന്റെ 'അതോ അന്ത പറവൈ പോല' പ്രദര്‍ശനത്തിനൊരുങ്ങുന്നു

അമല പോള്‍ നായികയാവുന്ന ചിത്രമാണ് 'അതോ അന്ത പറവൈ പോല'. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സാണ് നിര്‍മ്മാണം.

അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് ചിത്രമാണ് 'കാടവെര്‍'‍. അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് 'കാടവെര്‍'‍. ഇപ്പോഴിതാ 'കാടെവര്‍' റിലീസിന് തയ്യാറെടുക്കുന്നു. ഡയറക്‌ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക