Image

ഫോമാ വെസ്റ്റേണ്‍ റീജിയന്റെ  കണ്‍വെന്‍ഷന്‍ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും  'ഫാമിലി ടീം' സാന്നിധ്യം ശ്രദ്ധേയമായി

മാത്യുക്കുട്ടി ഈശോ Published on 06 August, 2022
ഫോമാ വെസ്റ്റേണ്‍ റീജിയന്റെ  കണ്‍വെന്‍ഷന്‍ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും  'ഫാമിലി ടീം' സാന്നിധ്യം ശ്രദ്ധേയമായി

സാന്‍ഫ്രാന്‍സിസ്‌കോ:  ഫോമായുടെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷനു മുന്നോടിയായി  സാന്‍ഫ്രാന്‍സിക്കോയില്‍  ഫോമാ വെസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍  കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു.  പ്രസ്തുത പരിപാടിയില്‍ 'ഫോമാ ഫാമിലി ടീം' ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി  വിനോദ് കൊണ്ടൂര്‍  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.  റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് വടകര, നാഷണല്‍ കണ്‍വീനര്‍മാരായ ഡോ. പ്രിന്‍സ് നെല്ലിക്കാട്ട്, ജോസഫ് ഔസോ, വിമന്‍സ് ഫോറം പ്രതിനിധി ജാസ്മിന്‍ പരോള്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍, കണ്‍വെന്‍ഷന്‍ കോ-ചെയര്‍ റെനി പൗലോസ്, വെസ്റ്റേണ്‍ റീജിയണ്‍ ചെയര്‍ വിന്‍സെന്റ് ബോസ്, കണ്‍വെന്‍ഷന്‍ നാഷണല്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സാജന്‍ മൂലേപ്ലാക്കല്‍, കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റീജിയണ്‍ കോര്‍ഡിനേറ്റര്‍ സിജില്‍ പാലക്കലോടി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ''കിക്ക് ഓഫ്'' പരിപാടിയില്‍ വിവിധ അംഗസംഘടന അംഗങ്ങളും സമൂഹത്തിലെ പ്രമുഖരായ പല വ്യക്തികളും പങ്കെടുത്തു.  പ്രസ്തുത ചടങ്ങില്‍  ഫോമാ മയൂഖം മത്സരത്തില്‍ വിജയികളായവരുടെ ക്രൗണിങ് പരിപാടിയും ഫോമാ സാന്ത്വന സംഗീത പരിപാടിയും വെബ്‌സൈറ്റ് ലൗഞ്ചിങ് പരിപാടിയും നടത്തപ്പെട്ടു.

2022-24 വര്‍ഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന 'ഫോമാ ഫാമിലി ടീം' അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സിജില്‍ പാലക്കലോടി പരിചയപ്പെടുത്തി.  പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള 'ഫാമിലി ടീം' അംഗങ്ങളായ  ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍,  ട്രെഷറര്‍ സ്ഥാനാര്‍ഥി ജോഫ്റിന്‍ ജോസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു ചാക്കോ, ജോയിന്റ് ട്രെഷറര്‍ സ്ഥാനാര്‍ഥി ബബ്ലൂ ചാക്കോ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സിജില്‍ പാലക്കലോടി സദസ്സിനു പരിചയപ്പെടുത്തി. പൂര്‍ണ പിന്തുണയോടെയും നിറഞ്ഞ ഹര്‍ഷാരവത്തോടെയും യോഗത്തില്‍ പങ്കെടുത്ത എല്ലാവരും സ്ഥാനാര്‍ഥികളെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി വിനോദ് കൊണ്ടൂര്‍ 'ഫാമിലി ടീം'  ഫോമായില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും  പ്രൊജെക്ടുകളെപ്പറ്റിയും അടുത്ത രണ്ടു വര്‍ഷം ഫോമായേ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സദസ്സിനു മുന്‍പില്‍ അവതരിപ്പിച്ചു. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫില്‍ പങ്കെടുത്തവരില്‍  പലരും സെപ്തംബര്‍  2 മുതല്‍ 5 വരെ കന്‍കൂണില്‍ നടക്കുന്ന ദ്വൈവാര്‍ഷിക കണ്‍വന്‍ഷനിലേക്ക്  പേരുകള്‍ രജിസ്റ്റര്‍ ചെയ്തു.   

ഫോമാ ഈ വര്‍ഷം നടത്തിയ മയൂഖം മത്സരത്തില്‍ ദേശീയതലത്തില്‍ വിജയിയായ സ്വീറ്റാ മാത്യുവിനേയും റീജിയണല്‍ തലത്തില്‍ വിജയികളായവരെയും കിരീടം അണിയിച്ചു ആദരിച്ചു. വെസ്റ്റേണ്‍ റീജിയണിന്റെ അനുഗ്രഹീത ഗായകരായ ഡാനിഷ്, വിനു ബാലകൃഷ്ണന്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സാന്ത്വന സംഗീത സായാഹ്നം എല്ലാവരും നന്നായി ആസ്വദിച്ചു. വെസ്റ്റേണ്‍ റീജിയന്റെ  വെബ്സൈറ്റും ചടങ്ങില്‍ ലോഞ്ച് ചെയ്തു.

ഫോമാ വെസ്റ്റേണ്‍ റീജിയന്റെ മറ്റു നേതാക്കളായ സ്റ്റാന്‍ലി കളത്തില്‍, ടോജോ തോമസ്, ജോണ്‍സണ്‍ ജോസഫ്, സണ്ണി നടുവിലേക്കൂറ്റ്, ജാക്‌സണ്‍ പൂയപ്പാടം,  ശ്രീജിത്ത് കരുത്തോടി, ഓജസ്, ഷാജി പരോള്‍, ബിജു സ്‌കറിയ, സാറ ജോര്‍ജ്, ജോണ്‍  ജോര്‍ജ്, സാം ഉമ്മന്‍, ലബോന്‍ കല്ലറക്കല്‍, കുരിയന്‍ ഇടിക്കുള, ജീന്‍, ടോം ചാര്‍ലി, ലിജു ജോണ്‍, ബിനു ചാക്കോ എന്നിവരെല്ലാം ചടങ്ങിന്റെ വിജയത്തിനായി പ്രത്യേകം പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക