Image

കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം: ഡോ.മുഞ്ഞിനാട് പത്മകുമാര്‍)

Published on 08 August, 2022
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം: ഡോ.മുഞ്ഞിനാട് പത്മകുമാര്‍)

കണ്ണുതുറന്നു നോക്കിയാല്‍ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂര്‍വ്വാധികം സ്പഷ്ട മായി, മുഴങ്ങുന്ന ശബ്ദമായി കാരൂര്‍ സോമന്‍ 'കാലത്തിന്റെ കണ്ണാടി' എന്ന കഥാസമാഹാരത്തില്‍ പ്രതിപാദി ച്ചിരിക്കുന്നു. ഇതിലെ മിക്ക കഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍, കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓണ്‍ലൈന്‍, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗള്‍ഫിലെ മലയാളം ന്യൂസില്‍ വന്നിട്ടുള്ളതാണ്.
    
കാരൂര്‍ സോമന്റെ കഥകള്‍ മൗലീകത്തികവാര്‍ന്ന അനുഭവസത്തയില്‍ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തി ന്റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയില്‍ നിന്നാണ് കാരൂര്‍ തന്റെ കതിര്‍ക്കനമുള്ള രചനകളെ വാര്‍ത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളില്‍ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതില്‍ തന്നെ വേഷം, കുടുംബം, വര്‍ഗ്ഗം തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യങ്ങളിലേക്ക് ഒഴു കിപ്പരക്കുന്നൊരു ആത്മവക്തകൂടിയുണ്ട്. അതില്‍ തന്നെ ബഹുമുഖിയായ ജീവിതചലനങ്ങളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കൃതിയുടെ ആത്മഭാവമാക്കിത്തീര്‍ക്കാനുതകുന്ന കലാകൗശലം കാരൂര്‍ തന്റെ ആദ്യകാല കൃതി കള്‍ മുതലേ സ്വായത്തമാക്കിത്തീര്‍ത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചകളില്‍ നിന്നാണ് കാരൂരിന്റെ കല സമാരംഭി ക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാരൂര്‍ രചനകള്‍ സ്വതന്ത്രലീലകളാണ്.


    
ആത്മാവിന്റെ സ്വാതന്ത്ര്യം, മനുഷ്യന്റെ ഇച്ഛകള്‍, മനസ്സിന്റെ നിമ്‌നോന്നതങ്ങള്‍, യുക്തിയുടെ നിലപാടുകള്‍, വൈരുദ്ധ്യങ്ങളുടെ സങ്കലനം തുടങ്ങി ക്രിയാത്മകമായൊരു സര്‍ഗ്ഗാത്മക ധരണി തന്നെ കാരൂര്‍ തന്റെ കൃതികളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ജീവിതത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെതന്നെ അനുഭവ പീഡയെ സൗഖ്യപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന കാഴ്ച ആരെയും അത്ഭുതപര തന്ത്രരാക്കും. അത് ഭാവനയുടെയും ഭാഷയുടെയും ഒരു മാജിക്കാണ്. അഡ്രിയാനി റിച്ച് പറഞ്ഞതുപോലെ ഭാഷയുടെ ശക്തിഭാവങ്ങളെ കരുത്തിന്റെ തീക്ഷ്ണ വ്യക്തിത്വം കൊണ്ട് സൗന്ദര്യവല്‍ക്കരിക്കുകയാണിവിടെ. ഇവിടെ കാരൂര്‍ സോമന്റെ ഭാവനയും ഭാഷയും ഒന്നായി ഒഴുകിപ്പരക്കുന്നത് കാണാം.അതില്‍നിന്ന് പുതിയൊരു മനുഷ്യഭാഷ തന്നെ രൂപം കൊള്ളുന്നുണ്ട്. അത് നോവലുകളില്‍ മാത്രമല്ല കാരൂരിന്റെ കഥകളില്‍ പോലും അതിന്റെ സുദൃഢമായ സാന്നിധ്യം കണ്ടെത്താനാകും.
    
'കാലത്തിന്റെ കണ്ണാടിയിലെ' കഥകളിലെ നവാര്‍ത്ഥനങ്ങള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിലെ കഥകള്‍ ജീവിതത്തിലേക്ക് ഒഴുകിപ്പരക്കുന്ന സൃഷ്ടിപരതയുടെ പുതിയ വാഗ്മയങ്ങളാണ്. അതില്‍ പാരമ്പര്യവും അപാര മ്പര്യവുമുണ്ട്.ഒരുപോലെ ജാഗരം കൊണ്ടിരിക്കുന്നു. ഇത്തരം സമന്വയബോധത്തില്‍ നിന്നാണ് സ്‌നേഹത്തിന്റെ സംസ്‌ക്കാരം രൂപം കൊള്ളുന്നതെന്ന് കാരൂര്‍ സോമന്റെ'കാട്ടുകോഴികള്‍, കരിന്തിരി വിളക്ക്, കാട്ടുമൃഗങ്ങള്‍' തുടങ്ങിയ കഥാപുസ്തകങ്ങളിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'കാലത്തിന്റെ കണ്ണാടി' പ്രഭാത് ബുക്ക്‌സിലും കെ.പി.ആമസോണ്‍ ഇന്റര്‍നാഷണല്‍ പബ്‌ളിക്കേഷനിലും ലഭ്യാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക