Image

ഇന്ത്യ കൾചറൽ   സൊസൈറ്റി ഓഫ് റോക്‌ലൻഡ്‌  അവതരിപ്പിക്കുന്ന ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് 13 ശനിയാഴ്ച്ച

Published on 10 August, 2022
ഇന്ത്യ കൾചറൽ   സൊസൈറ്റി ഓഫ് റോക്‌ലൻഡ്‌  അവതരിപ്പിക്കുന്ന ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് 13 ശനിയാഴ്ച്ച

ഇന്ത്യ കൾച്ചറൽ   സൊസൈറ്റി ഓഫ് റോക്‌ലൻഡ്‌  അവതരിപ്പിക്കുന്ന ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് 13 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് നടത്തപ്പെടുന്നു. പരേഡിൽ  പങ്കെടുക്കുന്നതിനായി രാവിലെ 10 .30 ന് ന്യൂ യോർക്ക് ന്യൂ സിറ്റിയിലെ ന്യൂ സിറ്റി ലൈബ്രറിയിൽ എത്തിച്ചേരുക .

ന്യൂ സിറ്റി കോർട്ട് ഹൗസിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികളിൽ കൾചറൽ പ്രോഗ്രാമുകൾക്കു പുറമെ ,ഭക്ഷണ വില്പന ശാലകൾ, ഐസ് ക്രീം ട്രക്ക് , ഫാഷൻ & ജ്വല്ലറി വില്പന ,മെഹന്ദി ബൂത്തുകൾ  ( mendhi  & eye brows ) തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു .

ഇന്ത്യ കൾച്ചറൽ   സൊസൈറ്റി ഓഫ് റോക്‌ലൻഡിനൊപ്പം  ജീവൻ ജ്യോതി ,ഫൊക്കാന , ഇൻഡോ - അമേരിക്കൻ ലയൺസ് ക്ലബ് , ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ എന്നീ സംഘടനകളും ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക