Image

ഫോമാ  മെട്രോ റീജിയന്റെ കലാശക്കൊട്ടായി 'ആറാട്ട്' വർണാഭമായി 

Published on 10 August, 2022
ഫോമാ  മെട്രോ റീജിയന്റെ കലാശക്കൊട്ടായി 'ആറാട്ട്' വർണാഭമായി 

ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയന്റെ ഗ്രാന്റ് ഫിനാലെ ആഘോഷമായി നടന്ന  'ആറാട്ട്' സ്റ്റാറ്റൻ ഐലൻഡിലെ ഹിൽട്ടൻ ഹോട്ടലിൽ പ്രൗഡ ഗംഭീരമായി. 

രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ കലാശക്കൊട്ട് ചെണ്ടമേളവും എഴുന്നള്ളത്തും കൊണ്ട് ഒരു ഉൽസവമാക്കി മാറ്റാൻ മെട്രോ റീജന്റെ സാരഥികൾക്ക് സാധിച്ചു.

സ്റ്റാറ്റൻ ഐലൻഡ് ക്രിമിനൽ കോർട്ട് ജഡ്ജ് ബിജു കോശി മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ ഫോമാ പ്രസിഡണ്ട് അനിയൻ ജോർജിനെ  രണ്ടു വർഷത്തെ നിസ്വാർത്ഥ സേവനാം മാനിച്ച്   പൊന്നാട അണിയിച്ച് ആദരിച്ചു. നാഷണൽ ട്രഷറർ തോമസ് റ്റി ഉമ്മൻ,  വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ   എന്നിവരും ആഘോഷങ്ങളുടെ ഭാഗമായി.
 
ആറാട്ടെഴുന്നള്ളത്തു മയൂര സ്കൂൾ ഒഫ് ആർട്സിന്റെ നൃത്തചുവടുകളോടെ അവതരപ്പിച്ചപ്പോൾ ഒരുൽസവ പ്രതീതി ഉണർത്തി. 

അസതോമാ സദ്ഗമയാ, തമസോമാ  ജ്യോതിർഗമയാ,  മൃത്യോമാ അമൃതം ഗമയാ"  എന്ന പ്രാർത്ഥനാ ഗാനത്തിന്റെ അകമ്പടിയോടെ ദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ ന്യൂയോർക്ക് മെട്രോ റീജിയൻ സെക്രട്ടറി ബിജു ചാക്കോ ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ  ഹസ്ര്വരൂപം വീഡിയോ വാളിൽ പ്രദർശിപ്പിച്ചതിനെ തുടർന്ന് റീജിനൽ വൈസ് പ്രസിഡന്റ് ബിനോയ് തോമസ് കോവിഡ് കാലത്തും ഒട്ടും മടിച്ചു നിൽക്കാതെ പ്രവർത്തന രംഗത്ത്  ഇറങ്ങിയത് അനുസ്മരിച്ചു. നമ്മുടെ സംസ്കാരത്തെ  ആഘോഷിക്കുന്നതിനൊപ്പം യുവതലമുറക്ക് വഴിയൊരുക്കുകയും  ചെയ്യണമെന്ന് ബിനോയി  ചൂണ്ടിക്കാട്ടി .  

മെട്രോ റീജിയൻ ക്വീൻ   പ്രിയങ്കാ തോമസിനെ ഹാരം അണിയിച്ച് വുമൻസ് ഫോറം നേതാക്കളായ  ലാലി കളപുരക്കലും മിനോസ് ഏബ്രഹാമും സ്വീകരിച്ചു. മിസ് ഇൻഡ്യാ ന്യൂയോർക്ക് മീരാ മാതൃവിന്റെ സാന്നിധ്യം ശ്രദ്ധേയമായി. 

മെട്രോ റീജിയനിലെ പ്രതിനിധികളും ട്രൈസ്റേറ്  ഫോമാ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. ജൂലി ബിനോയും ഡിൻസിൽ ജോർജും  മികച്ച ടൈം മാനേജ്മെന്റിൽ കൂടി പരിപാടികൾ അവതരിപ്പിച്ചപ്പോൾ കാണികൾ ആറാട്ടിൽ മതിമറന്നു.

നാഷനൽ കമ്മറ്റി മെമ്പർ ജെയിംസ്  ജോർജ്,  ഡിൻസിൽ ജോർജ്,  സെക്രട്ടറി ബിജു ചാക്കോ,   ട്രഷറർ ജോസ് വറുഗീസ് , റീജിനൽ കൺവൻഷൻ കോർഡിനേറ്റർ വിജി ഏബ്രഹാം, ജൂലീ ബിനോയ് എന്നിവരുടെ ഒറ്റക്കെട്ടായുള്ള പ്രവത്തന ഫലമായാണ്  ഇത്രയും ഭംഗിയായി ആറാട്ട് അവതരിപ്പിക്കാൻ കഴിഞ്ഞതെന്ന്  R V P
ബിനോയ് തോമസ് പറഞ്ഞു.
തുടർന്നു  യുവജനങ്ങളുടെ മൂസിക്  ബാൻഡ്  മെലോക്സൈഡ്  സിബി ഡേവിഡ് പരിചയപ്പെടുത്തി.

ബിനോയ് തോമസ് കീർത്തനങ്ങളുടെ അകമ്പടിയോടെ  ഉൽഘാടനം നിർവഹിച്ച സംഗീത സദ്യക്കു ശേഷം ആറാട്ടിന്റെ കൊടിയിറങ്ങുമ്പോൾ നാട്ടിലേതോ അമ്പല മുററത്തായിരുന്നോ   ഇതുവരെ എന്ന് ആരോ പറഞ്ഞു 

ഫോമാ  മെട്രോ റീജിയന്റെ കലാശക്കൊട്ടായി 'ആറാട്ട്' വർണാഭമായി 
ഫോമാ  മെട്രോ റീജിയന്റെ കലാശക്കൊട്ടായി 'ആറാട്ട്' വർണാഭമായി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക