Image

മാനസികാരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന വിഷയത്തില്‍ ഫൊക്കാന സംഘടിപ്പിച്ച വെബിനാര്‍ വന്‍വിജയം 

സുമോദ് നെല്ലിക്കാല Published on 10 August, 2022
മാനസികാരോഗ്യം എങ്ങനെ നിലനിര്‍ത്താം എന്ന വിഷയത്തില്‍ ഫൊക്കാന സംഘടിപ്പിച്ച വെബിനാര്‍ വന്‍വിജയം 

ജൂലൈ മാസം 24 ആം തീയതി ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ കൗമാരക്കാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30 മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി ശ്രീ വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. 

ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ശ്രീ രാജന്‍ പടവത്തില്‍ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രൊഫഷണല്‍ സോഷ്യല്‍  വര്‍ക്കര്‍ ആയ ശ്രീമതി ദിവ്യ ഗീത് ടോക്‌സിക് റിലേഷന്ഷിപ്‌സ് എന്ന വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു. കൗമാരക്കാരില്‍ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കേരള സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളില്‍ സോഷ്യല്‍ സ്‌കില്‍സ് ട്രെയ്‌നര്‍ എന്ന നിലയില്‍ ദിവ്യ പ്രവര്‍ത്തിച്ചു വരുന്നു. അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടി ആണ് ദിവ്യ.ശ്രീമതി ശ്രീവിദ്യ ശ്രീനിവാസന്റെ മോട്ടിവേഷണല്‍ സ്പീച്  വ്യത്യസ്തമായ ഒരു അനുഭവം ആണ് പങ്കെടുത്തവര്‍ക്ക് നല്‍കിയത് . 

കഴിഞ്ഞ 20 വര്‍ഷം ആയി അമേരിക്കയില്‍ ജീവിക്കുന്ന ശ്രീവിദ്യ അദ്ധ്യാപിക, സംരംഭക, പൊതുപ്രവര്‍ത്തക തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിഷയാവതരണത്തിനു ശേഷം നടന്ന ചോദ്യോത്തരവേളയും ചര്‍ച്ചയും യൂവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദവും, ഉത്തേജനവും, ഉണര്‍വും ഉളവാക്കുന്നതായിരുന്നു . ഫൊക്കാന ഉപദേശക സമിതി അംഗം ശ്രീ ജോസഫ് കുരിയാപ്പുറം ആശംസകള്‍ അറിയിച്ചു. ഫൊക്കാന പ്രോഗ്രാം കൊമ്മിറ്റിയുടെ നേതൃത്വത്തില്‍ സങ്കടിപ്പിച്ച വെബ്ബിനാറില്‍ സരൂപാ അനില്‍ ആയിരുന്നു അവതാരിക . ട്രെഷറര്‍ ശ്രീ എബ്രഹാം കളത്തിലിന്റെ നന്ദി പ്രസംഗത്തിലൂടെ പരിപാടി സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക