Image

നഴ്സസ് അസോസിയേഷൻ ലോങ്ങ് ഐലൻഡ് യൂണിയൻഡെയ്ലിൽ രക്ത ദാന ക്യാമ്പ്  സംഘടിപ്പിക്കുന്നു 

പോൾ ഡി പനയ്ക്കൽ Published on 10 August, 2022
നഴ്സസ് അസോസിയേഷൻ ലോങ്ങ് ഐലൻഡ് യൂണിയൻഡെയ്ലിൽ രക്ത ദാന ക്യാമ്പ്  സംഘടിപ്പിക്കുന്നു 

വഷളായിക്കൊണ്ടിരിക്കുന്ന  രക്തക്ഷാമത്തിനു  സഹായഹസ്തവുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐ നാ നി) ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.  ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസിന്റെയും ന്യൂ യോർക്കിലെ ജീവകാരുണ്യ സംഘടനയായ ECHO, ലോങ്ങ് ഐലൻഡ് വോളന്റിയർ സെന്റർ, സെവൻത് ബെറ്റാലിയൻ ചീഫ്സ് കൗൺസിൽ,  ന്യൂ യോർക്ക് ബ്ലഡ് സെന്റർ എന്നീ സന്നദ്ധ ഉദ്യമങ്ങളുടെയും  സഹകരണത്തോടെയാണ് രക്തദാന പരിപാടി.

ഓഗസ്റ്റ് 23 ചൊവ്വാഴ്ച രണ്ടു മുതൽ എട്ടു മണി വരെ  യൂണിയൻ ഡെയ്ൽ ഫയർ ഡിപ്പാർട്മെന്റിൽ (154 Uniondale Avenue) ആണ് ഈ ഉദ്യമം സംഘടിപ്പിച്ചിട്ടുള്ളത്.   

ന്യൂ യോർക്ക് പ്രദേശം നേരിട്ട ചൂട് തരംഗവും സമ്മർ യാത്രകളും വർധിച്ചുവരുന്ന കോവിഡ് കേസുകളും മൂലം രക്തദാനം സാരമായി കുറഞ്ഞിട്ടുണ്ട്.  ക്യാൻസർ രോഗികൾക്കും ഓപ്പറേഷനു  വിധേയരാകുന്നവർക്കും അപകടങ്ങളിൽ പെട്ട് രക്തം ആവശ്യമായി വരുന്നവർക്കും ജീവരക്ഷയ്ക്ക് വേണ്ട രക്ത ലഭ്യത കുറഞ്ഞ അവസ്ഥയിൽ ന്യൂ യോർക്ക് ബ്ലഡ് സെന്റർ ബ്ലഡ് എമെർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്.  

ഒരു പൈന്റ് രക്തം മൂന്നു പേരുടെ രക്ഷയ്ക്ക് കാരണം ആകും.  ആരോഗ്യമുള്ളവർ രക്തം ദാനം  ചെയ്യുന്നത് സുരക്ഷിതം ആണെന്നും ഓരോ പ്രാവശ്യവും പുതിയ സൂചി ഉപയോഗിക്കുന്നത് കൊണ്ട് അതുവഴി രോഗം പിടിപെടുന്നതിനു ഒട്ടും സാധ്യതയില്ലെന്നും ആണ് ന്യൂ യോർക്ക് ബ്ലഡ് സെന്റർ ഉറപ്പു നൽകുന്നത്.  രക്ത ദാനം  ചെയ്യുന്നവർക്ക് എട്ട് ആഴ്ചയ്ക്കുശേഷം വീണ്ടും ദാനം ചെയ്യാവുന്നതാണ്.  

മറ്റു ജീവൻ രക്ഷിക്കുവാൻ രക്തദാനം ചെയ്യാൻ തയ്യാറുള്ളവർ 1-800-933-BLOOD -ൽ വിളിച്ചോ   https://donate.nybc.org/donor/schedules/drive_schedule/307166 എന്ന ലിങ്കിലോ അപ്പോയ്ന്റ്മെന്റ് എടുക്കാം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക